( അന്നൂര്‍ ) 24 : 37

رِجَالٌ لَا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَنْ ذِكْرِ اللَّهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ

കച്ചവടമോ ക്രയവിക്രയങ്ങളോ അല്ലാഹുവിന്‍റെ സ്മരണയെത്തൊട്ട് തടയാത്ത ചില പുരുഷന്മാര്‍; അവര്‍ മുറപ്രകാരം നമസ്കാരം നിലനിറുത്തുന്നവരും സ ക്കാത്ത് നല്‍കുന്നവരും ഹൃദയങ്ങളും ദൃഷ്ടികളും തകിടം മറിയുന്ന ഒരു ദിനത്തെ ഭയപ്പെട്ടുകൊണ്ടിരിക്കുന്നവരുമാണ്.

അദ്ദിക്ര്‍ കൊണ്ടുമാത്രമാണ് നാഥന്‍റെ സ്മരണ നിലനിര്‍ത്താന്‍ സാധിക്കുക. ദി ക്രീ എന്ന ഗ്രന്ഥം നിലനിര്‍ത്തുന്നതിന് വേണ്ടി നമസ്കരിക്കുക എന്നാണ് 20: 14 ല്‍ പറ ഞ്ഞിട്ടുള്ളത്. എന്നാല്‍ 7: 26 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പ റയുക എന്നത് അവരുടെ ഭക്ഷണമാക്കിയിരിക്കുകയാണ്. 18: 100-101 ല്‍ വിവരിച്ച പ്രകാരം ആരാണോ ദിക്രീ എന്ന ഗ്രന്ഥം കാണാത്തതും കേള്‍ക്കാത്തതും, അക്കൂട്ടരാണ് നരക ക്കുണ്ഠത്തിലേക്കുള്ള കാഫിറുകള്‍. 15: 9; 22: 77-78; 23: 57-61 വിശദീകരണം നോക്കുക.