( അന്നിസാഅ് ) 4 : 2

وَآتُوا الْيَتَامَىٰ أَمْوَالَهُمْ ۖ وَلَا تَتَبَدَّلُوا الْخَبِيثَ بِالطَّيِّبِ ۖ وَلَا تَأْكُلُوا أَمْوَالَهُمْ إِلَىٰ أَمْوَالِكُمْ ۚ إِنَّهُ كَانَ حُوبًا كَبِيرًا

നിങ്ങള്‍ അനാഥകള്‍ക്ക് അവരുടെ ധനം തിരിച്ചുകൊടുക്കുകയും ചെയ്യുവീ ന്‍, നിങ്ങള്‍ പരിശുദ്ധമായതിനെ മ്ലേച്ഛമായത്കൊണ്ട് മാറ്റിമറിക്കാതിരിക്കുകയും ചെയ്യുവീന്‍, നിങ്ങള്‍ അവരുടെ സമ്പത്ത് നിങ്ങളുടെ സമ്പത്തുമായി ചേര്‍ത്ത് തിന്നാതിരിക്കുകയും ചെയ്യുവീന്‍, നിശ്ചയം അത് വമ്പിച്ച അപരാധം തന്നെയായിരിക്കുന്നു.

അനാഥകളുടെ സമ്പത്ത് അവരുടെ കുട്ടിക്കാലത്ത് നിങ്ങള്‍ കൈകാര്യം ചെയ്യുകയും പ്രായപൂര്‍ത്തി ആകുമ്പോള്‍ അത് അവര്‍ക്ക് തിരിച്ചുനല്‍കുകയും അതിന് സാക്ഷ്യം വഹിപ്പിക്കുകയും ചെയ്യണമെന്ന് 4: 6 ലും പറഞ്ഞിട്ടുണ്ട്. പലിശ, ചൂതാട്ടം,കള്ളക്കടത്ത്, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയ നിഷിദ്ധമായ വഴിയിലൂടെ സമ്പാദിച്ച ധനം നിങ്ങ ളുടെ അനുവദനീയമായ ധനത്തില്‍ കൂട്ടിച്ചേര്‍ത്ത് തിന്ന് ശരീരം ഹറാമാക്കരുത് എന്നാ ണ് സൂക്തം കല്‍പ്പിക്കുന്നത്. അനാഥകളുടെ ധനം തിന്നുന്നവര്‍ തങ്ങളുടെ വയറ്റില്‍ തീയാണ് നിറക്കുന്നതെന്ന് 4: 10 ല്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദി ക്റിനെ മൂടിവെക്കുന്നവരും അതുകൊണ്ട് തുച്ഛവില വാങ്ങുന്നവരും അവരുടെ വയറുകളില്‍ തീയല്ലാതെ നിറക്കുന്നില്ല എന്ന് 2: 174 ലും പറഞ്ഞിട്ടുണ്ട്. 61: 2-3 ല്‍ വിശ്വാസികളെ വിളിച്ച്, നിങ്ങള്‍ എന്താണ് പ്രവര്‍ത്തിക്കാത്തത് പറയുന്നത്, പ്രവര്‍ത്തിക്കാത്തത് പറയു ക എന്നത് അല്ലാഹുവിന്‍റെയടുക്കല്‍ ശാപവും കോപവും ലഭിക്കുന്ന വമ്പിച്ച കുറ്റമാണ് എന്ന് പറഞ്ഞിട്ടുണ്ട്. പറയുന്നത് പ്രവര്‍ത്തിക്കാതിരിക്കുക എന്നത് കപടവിശ്വാസികളുടെ സ്വഭാവമാണ്. 5: 100 ല്‍, പരിശുദ്ധമായതും മ്ലേച്ഛമായതും സമമാവുകയില്ല, മ്ലേച്ഛമായതി ന്‍റെ ആധിക്യം നിന്നെ എത്ര ആശ്ചര്യപ്പെടുത്തിയാലും ശരി; ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങള്‍ വിജയം വരിക്കണമെന്നതിനുവേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. 

അനാഥ സംരക്ഷണത്തിന്‍റെ പേരുപറഞ്ഞ് ഇന്ന് അദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമായി അനാഥശാലകള്‍ നിര്‍മ്മിക്കുകയും, ഞാനും അനാഥകളെ സംരക്ഷിക്കു ന്നവനും സ്വര്‍ഗത്തില്‍ ഇങ്ങനെയാണെന്ന് ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിക്കാ ണിച്ചുകൊണ്ട് പ്രവാചകനിലൂടെ പഠിപ്പിച്ചതില്‍ സായൂജ്യം കൊള്ളുകയും ചെയ്യുന്ന അനാഥശാലാ ഭാരവാഹികള്‍ അവിടുത്തെ അന്തേവാസികളുടെ കാര്യത്തില്‍ സൂക്ഷ്മത പുല ര്‍ത്തുന്നവരല്ല. നിങ്ങള്‍ അവരുടെ സമ്പത്ത് നിങ്ങളുടെ സമ്പത്തുമായി ചേര്‍ത്ത് തിന്നാതിരിക്കുകയും ചെയ്യുവീന്‍, അത് വമ്പിച്ച അപരാധം തന്നെയാകുന്നു എന്ന കല്‍പന അവഗണിച്ചുകൊണ്ട് അനാഥകളുടെ പേരില്‍ പിരിവുനടത്തി കമ്മീഷന്‍ വാങ്ങി വയറുകളില്‍ തീ നിറക്കുന്നവരാണ് അവര്‍. അനാഥശാലകളില്‍ അവര്‍ പ്രകൃതിക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളും പലവിധത്തിലുള്ള ദുശ്ശീലങ്ങളുമാണ് വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ ല്ലാം കാരണം പരിശുദ്ധവചനമായ അദ്ദിക്റില്‍നിന്ന് അകന്നതും, മുസൈലിമത്തുല്‍ കദ്ദാബ് മുതല്‍ മസീഹുദ്ദജ്ജാല്‍ വരെ മുപ്പത് കള്ളവാദികള്‍ വരുമെന്ന് നാഥന്‍ പ്രവാചക നിലൂടെ മുന്നറിയിപ്പ് നല്‍കിയ, ദീനില്‍നിന്ന് പോയ കളളവാദികള്‍ എഴുതിയുണ്ടാക്കിയ മിഥ്യാഗ്രന്ഥങ്ങളെ അവലംബിച്ചുകൊണ്ടുള്ള ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടുനടക്കുന്നതുമാണ്. 25: 17-18 ല്‍ കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട ഇവര്‍ യഥാര്‍ത്ഥത്തില്‍ 41: 41-43 ല്‍ പറഞ്ഞ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി 3: 110 ല്‍ പറഞ്ഞപ്രകാരം ജനങ്ങള്‍ക്കുവേ ണ്ടി പുറപ്പെടുവിപ്പിക്കപ്പെട്ട ഉത്തമ സമുദായമാകേണ്ടവരാണ്. എന്നാല്‍ അവര്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് നശീകരണ പ്രവര്‍ത്തനങ്ങളില്‍ മു ഴുകി പ്രപഞ്ചത്തെ നശിപ്പിക്കുന്നതിന് ധൃതി കാണിക്കുന്നവരായി അധഃ പതിച്ചിരിക്കുന്നതിനാല്‍ അവരെ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികള്‍ എന്നാണ് 8: 22 ല്‍ പ്രപഞ്ചനാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2: 85, 220; 7: 26 വിശദീകരണം നോക്കുക.