( അശ്ശുഅറാഅ് ) 26 : 6

فَقَدْ كَذَّبُوا فَسَيَأْتِيهِمْ أَنْبَاءُ مَا كَانُوا بِهِ يَسْتَهْزِئُونَ

അപ്പോള്‍ നിശ്ചയം അവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു, അപ്പോള്‍ അവര്‍ ഏതൊ ന്നിന്‍റെ സംഭവ്യതയെക്കുറിച്ചാണോ പരിഹസിച്ചുകൊണ്ടിരുന്നത്, അത് അടു ത്തുതന്നെ അവരില്‍ വന്നെത്തുന്നതാണ്.

അദ്ദിക്ര്‍ മുന്നറിയിപ്പ് നല്‍കുന്ന ഭാവിപ്രവചനങ്ങളെ പുച്ഛിച്ച് തള്ളിപ്പറയുന്ന വരുടെ മേല്‍ അവര്‍ ഏതൊന്നിന്‍റെ സംഭവ്യതയെക്കുറിച്ചായിരുന്നുവോ പരിഹസിച്ചുകൊണ്ടിരുന്നത്, അതുതന്നെ സംഭവിക്കുമെന്നാണ് ത്രികാലജ്ഞാനി മുന്നറിയിപ്പ് നല്‍ കുന്നത്. 6: 5, 28; 11: 8; 39: 48 വിശദീകരണം നോക്കുക.