( അല്‍ മുഅ്മിനൂന്‍ ) 23 : 38

إِنْ هُوَ إِلَّا رَجُلٌ افْتَرَىٰ عَلَى اللَّهِ كَذِبًا وَمَا نَحْنُ لَهُ بِمُؤْمِنِينَ

ഇവന്‍ അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്ന ഒരു പുരുഷനല്ലാതെ മറ്റാരുമല്ല, നാം അവനില്‍ വിശ്വസിക്കാന്‍ പോകുന്നുമില്ല.

എക്കാലത്തുമുള്ള പ്രവാചകന്മാരോട് അവരുടെ ജനത അനുവര്‍ത്തിച്ചിരുന്ന അതേ നിലപാട് തന്നെയാണ് പ്രവാചകന്‍ മുഹമ്മദിന്‍റെ കാലത്തുള്ള കാഫിറുകളും വെച്ചുപുല ര്‍ത്തിയിരുന്നത്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതെ ഒ രാളും വിശ്വാസിയാവുകയില്ല എന്ന് പഠിപ്പിക്കുന്ന എക്കാലത്തുള്ള വിശ്വാസിയോടും അദ്ദിക്ര്‍ കിട്ടിയിട്ട് അത് ഉപയോഗപ്പെടുത്താത്ത 25: 18 ല്‍ പറഞ്ഞ കെട്ടജനതയുടെ നി ലപാട് ഇതുതന്നെയായിരിക്കും. സ്വാലിഹ് നബിയെക്കുറിച്ചും മുഹമ്മദ് നബിയെക്കുറിച്ചും 54: 25 ല്‍ കാഫിറുകള്‍ പറഞ്ഞിരുന്നതുപോലെ, ഇന്ന് അദ്ദിക്ര്‍ പറയുന്ന വിശ്വാസിയെക്കു റിച്ചും 'നമ്മുടെ ഇടയില്‍ ഇവനാണോ അദ്ദിക്ര്‍ വന്നുകിട്ടിയത്? അല്ല, ഇവന്‍ നുണ പറ യുന്ന ഒറ്റയാന്‍ തന്നെയാണ്.' എന്നാണ് പറയുക. എന്നാല്‍ അദ്ദിക്റിനെ പരിചയും മു ഹൈമിനുമായി പരിഗണിക്കുന്ന വിശ്വാസികള്‍ ഇത്തരം അപവാദങ്ങളിലും ആരോപണ ങ്ങളിലുമൊന്നും മനം മുട്ടുന്നവരാകാതെ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവ ര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിക്കുന്നതാണ്. 7: 37; 10: 17; 38: 8 വിശദീകരണം നോക്കുക.

1: 7 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ കോപത്തിന് വിധേയരായ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ചുപോയ കാഫിറുകളുമായ ഫുജജാറുകള്‍ക്ക് ഇ ന്ന് ചോദിക്കാനുള്ളത്, 'ഈ അദ്ദിക്ര്‍ ഇപ്പോള്‍ എവിടെനിന്ന് കിട്ടി? ഇതിനുമുമ്പുള്ള ഒ രു പണ്ഡിതനും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ' എന്നാണ്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്ര വുമായ അദ്ദിക്റാണ് 55: 1-4 ല്‍ പറഞ്ഞ പ്രകാരം സ്വര്‍ഗത്തില്‍ വെച്ച് എല്ലാ മനുഷ്യരെ യും പഠിപ്പിച്ചതെന്നോ എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി പ്രസ്തുത ഗ്രന്ഥത്തില്‍ നിന്നുള്ളതാണ് 'ഹിറാഗുഹ'യില്‍ വെച്ച് വായിച്ചതെന്നോ, അതാണ് 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യമായ ഗ്രന്ഥമെന്നോ തിരിച്ചറിയാതെ ജീവിക്കുന്ന ലക്ഷ്യബോധം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരുമായതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. ആശയം അറിയാതെ 62: 5 ല്‍ പറഞ്ഞ പ്രകാരം ഭാരം വഹിക്കുന്ന കഴു തകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന ഇവര്‍ 'അദ്ദിക്ര്‍ നാം തന്നെയാണ് അവതരിപ്പിച്ചത്, അത് നാം തന്നെ സൂക്ഷിക്കുകയും ചെയ്യും' എന്ന 15: 9 ഉള്‍പ്പടെ ഗ്രന്ഥത്തിലെ 6236 സൂ ക്തങ്ങളും തള്ളിപ്പറയുന്ന യഥാര്‍ത്ഥ കാഫിറുകളാണ്. അദ്ദിക്ര്‍ ദിഗന്തങ്ങളിലും അവരില്‍ തന്നെയും അല്ലാഹു ഘട്ടം ഘട്ടമായി പ്രത്യക്ഷപ്പെടുത്തുകതന്നെ ചെയ്യും, അത് സത്യമാ ണെന്ന് അവര്‍ക്ക് വെളിവാകുന്നതുവരെ എന്ന് 41: 53 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പരിശു ദ്ധന്മാരല്ലാതെ അദ്ദിക്ര്‍ സ്പര്‍ശിക്കുകയില്ല എന്ന് 56: 79 ല്‍ പറഞ്ഞതുകൊണ്ട് ആത്മാവി നെ പരിഗണിക്കാത്ത ഫുജ്ജാറുകള്‍ക്ക് അത് തിരിച്ചറിയാന്‍ സാധിക്കുകയില്ല. ആത്മാ വിനെ തിരിച്ചറിയുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് മാ ത്രമേ ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ. 6: 89; 18: 100-106; 56: 82 വിശദീകരണം നോക്കുക.