( അന്നംല് ) 27 : 4

إِنَّ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ زَيَّنَّا لَهُمْ أَعْمَالَهُمْ فَهُمْ يَعْمَهُونَ

നിശ്ചയം, പരലോകം കൊണ്ട് വിശ്വസിക്കാത്തവര്‍ ആരോ, അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ നാം അലങ്കാരമാക്കിക്കൊടുത്തിരിക്കുന്നു, അപ്പോള്‍ അവര്‍ ലക്ഷ്യബോധമില്ലാതെ ആടിയുലഞ്ഞ് നടക്കുകയാണ്.

അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താതെ ജീവിക്കുന്നവര്‍ പരലോകം കൊ ണ്ട് വിശ്വസിക്കാത്തവരാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് പിശാചാണ് നന്നാക്കി കാണിച്ചുകൊടുക്കുന്നത്, അല്ലാതെ നിഷ്പക്ഷവാനായ അല്ലാഹുവല്ല. എന്നാല്‍ സൂക്ത ത്തില്‍ 'നാം അലങ്കാരമാക്കിക്കൊടുത്തിരിക്കുന്നു' എന്നുപറഞ്ഞത് പിശാച് അല്ലാഹുവി ന്‍റെ സൃഷ്ടിയായതുകൊണ്ടും അവന്‍റെ നിയന്ത്രണത്തിലായതുകൊണ്ടുമാണ്. സന്മാര്‍ഗ വും ദുര്‍മാര്‍ഗവും അടങ്ങിയ അദ്ദിക്ര്‍ സ്വര്‍ഗത്തില്‍ വെച്ചുതന്നെ പഠിപ്പിക്കപ്പെട്ടിട്ടുള്ളതി നാല്‍ തന്‍റെവഴികേടിന് ഒരാള്‍ക്കും നിഷ്പക്ഷവാനായ അല്ലാഹുവിനെയോ പിശാചിനെ യോ മാതാ-പിതാക്കളെയോ പണ്ഡിതപുരോഹിതന്മാരെയോ പഴിചാരി രക്ഷപ്പെടാന്‍ സാധിക്കുകയില്ല. അദ്ദിക്റില്‍ നിന്ന് സത്യമായ അല്ലാഹുവിന്‍റെ വഴിയും മിഥ്യയായ പി ശാചിന്‍റെ വഴികളും തിരിച്ചറിയാത്തവര്‍ വിശ്വാസികളാവുകയില്ല. വിശ്വാസിയാകാതെ പ്രവര്‍ത്തനങ്ങളൊന്നും തന്നെ സ്വീകരിക്കപ്പെടുകയുമില്ല. 2: 186; 4: 78-79; 7: 38-39 വിശദീകരണം നോക്കുക.