( അശ്ശൂറ ) 42 : 14

وَمَا تَفَرَّقُوا إِلَّا مِنْ بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَبِّكَ إِلَىٰ أَجَلٍ مُسَمًّى لَقُضِيَ بَيْنَهُمْ ۚ وَإِنَّ الَّذِينَ أُورِثُوا الْكِتَابَ مِنْ بَعْدِهِمْ لَفِي شَكٍّ مِنْهُ مُرِيبٍ

അവര്‍ക്ക് അറിവ് വന്നുകിട്ടിയതിന് ശേഷമല്ലാതെ അവര്‍ ഭിന്നിച്ചിട്ടില്ല, അവര്‍ക്കി ടയിലുള്ള താന്‍പോരിമ നിമിത്തമാണ് അത്, നിന്‍റെ നാഥനില്‍ നിന്നുള്ള ഒരു ക്ലിപ്തമായ അവധി മുന്‍കടന്നിട്ടുണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുകതന്നെ ചെയ്യുമായിരുന്നു, നിശ്ചയം അവര്‍ക്കുശേഷം ഗ്രന്ഥം അ നന്തരാവകാശമായി നല്‍കപ്പെട്ടവര്‍ ആരോ അവര്‍ അതിന്‍റെ കാര്യത്തില്‍ തീരാ ത്ത സംശയത്തില്‍ തന്നെയാണുള്ളത്. 

'ജ്ഞാനം' അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. എക്കാലത്തുമുള്ളവര്‍ ഗ്രന്ഥ ത്തില്‍ ഭിന്നിച്ചിട്ടുള്ളത് അത് വന്നുകിട്ടിയതിന് ശേഷം അവരുടെ ഇടയിലുള്ള 'ഞാന്‍ മേ ലേ, ഞാന്‍ മേലേ' എന്ന തന്‍പോരിമ നിമിത്തമാണ്. ആരാണോ ആത്മാവിന്‍റെ കുടുസ്സി ല്‍ നിന്ന് ഒഴിവായത,് അക്കൂട്ടര്‍ മാത്രമാണ് വിജയം വരിക്കുക എന്ന് 59: 9 ലും 64: 16 ലും പറഞ്ഞിട്ടുള്ളത് ഇത്തരം മനുഷ്യപ്പിശാചുക്കള്‍ പരിഗണിക്കാറില്ല. ജനങ്ങള്‍ ഭിന്നിച്ചിട്ടു ള്ള വിഷയങ്ങളില്‍ തീരുമാനം കല്‍പ്പിക്കാനുള്ള വിധിദിവസം നേരത്തെ തീരുമാനിച്ചിട്ടു ണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ച വിഷയങ്ങളില്‍ അപ്പപ്പോള്‍ തന്നെ തീരുമാനം കല്‍പി ക്കുമായിരുന്നു എന്നാണ് പറയുന്നത്. 

35: 32 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയില്‍ പെട്ട ഫുജ്ജാറുകള്‍ ആത്മാവിനെയും അദ്ദിക്റിനെയും അവഗണിച്ച് ശരീരമായ അറബി ഖുര്‍ആനിനെയാണ് നാഥന്‍റെ ഗ്രന്ഥമായി പരിഗണിക്കുന്നത്. എന്താണ് അവരു ടെ ശരീരം, ജീവന്‍, ആത്മാവ്, റൂഹ് എന്നൊന്നും അറിയാത്തതുപോലെത്തന്നെ ഗ്രന്ഥത്തിന്‍റെ കാര്യത്തിലും എന്താണ് ഗ്രന്ഥത്തിന്‍റെ ശരീരം, ജീവന്‍, ആത്മാവ്, റൂഹ് എന്നൊ ന്നും അവര്‍ക്ക് അറിയുകയില്ല. എന്നാല്‍ വിശ്വാസികള്‍ തങ്ങളുടെ വിചാരണ വിധിദിവ സത്തിലേക്ക് നീട്ടിവെക്കാതെ 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അ ദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തിക്കൊണ്ട് ഇവിടെവെച്ചുതന്നെ സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നാണ് എന്ന് ഉറപ്പുവരുത്തുന്നതാണ്. അവര്‍ മാത്രമാണ് അല്ലാഹുവി നെ നിഷ്പക്ഷവാനും അദ്ദിക്റിനെ സത്യാസത്യ വിവേചന മാനദണ്ഡമായും ഉള്‍ക്കാഴ് ചാദായകവും അമാനത്തുമായും അംഗീകരിക്കുന്നവര്‍. ബാക്കി എല്ലാ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും നരകക്കുണ്ഠത്തിലേക്കുള്ളവരാണ് എന്ന് 4: 118 ല്‍ വിവരിച്ചിട്ടുണ്ട്. ഇത്തരം ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ലും; അവരെ ശിക്ഷിക്കാന്‍ വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അ വതരിപ്പിച്ചിട്ടുള്ളതെന്ന് 33: 72-73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 2: 2-3, 213; 35: 32; 41: 26-29 വിശദീകരണം നോക്കുക.