( അന്നംല് ) 27 : 93

وَقُلِ الْحَمْدُ لِلَّهِ سَيُرِيكُمْ آيَاتِهِ فَتَعْرِفُونَهَا ۚ وَمَا رَبُّكَ بِغَافِلٍ عَمَّا تَعْمَلُونَ

നീ പറയുകയും ചെയ്യുക: അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും, അവന്‍റെ സൂ ക്തങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതരികയും അപ്പോള്‍ നിങ്ങള്‍ അത് തി രിച്ചറിയുകയും ചെയ്യും, നിന്‍റെ നാഥന്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കു ന്നതിനെത്തൊട്ട് ഒട്ടും അശ്രദ്ധവാനുമല്ല.

നീ എപ്പോഴും അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് നിലകൊള്ളുന്നവനാവുക എന്നും 41: 53 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥത്തിലെ സൂക്തങ്ങളുടെ പ്രവചനം ഇഹലോകത്തുവെച്ചു തന്നെ പുലരുന്നത് അവന്‍ കാണിച്ചുതരുമെന്നാണ് പറയുന്നത്. അപ്പോള്‍ നിങ്ങള്‍ അ ത് സത്യമാണെന്ന് തിരിച്ചറിയുകയും ബോധ്യപ്പെടുകയും ചെയ്യുന്നതാണ്. ത്രികാലജ്ഞാ നിയായ നാഥന്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം ഉറക്കവും മയക്കവുമില്ലാ തെ വീക്ഷിച്ചു കൊണ്ടിരിക്കുന്നവനാണ്. കൂടാതെ 17: 13-14 ല്‍ പറഞ്ഞ പ്രകാരം ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ ചിന്തകള്‍വരെ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. 2: 85; 25: 57-59 വിശദീകരണം നോക്കുക.