( അന്‍കബൂത്ത് ) 29 : 41

مَثَلُ الَّذِينَ اتَّخَذُوا مِنْ دُونِ اللَّهِ أَوْلِيَاءَ كَمَثَلِ الْعَنْكَبُوتِ اتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ الْبُيُوتِ لَبَيْتُ الْعَنْكَبُوتِ ۖ لَوْ كَانُوا يَعْلَمُونَ

അല്ലാഹുവിനെക്കൂടാതെയുള്ളവരെ സംരക്ഷകരായി തെരഞ്ഞെടുത്തവരുടെ ഉപമ ചിലന്തിയുടെ ഉപമ പോലെയാണ്, അത് ഒരു വീട് തെരഞ്ഞെടുത്തിരി ക്കുന്നു, നിശ്ചയം വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് ചിലന്തിയുടെ വീട് തന്നെയാണ്, അവര്‍ അറിവുള്ളവര്‍ ആയിരുന്നുവെങ്കില്‍!

ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുകള്‍ നാവുകൊണ്ട് അല്ലാഹ്, അല്ലാഹ് എന്ന് പറയുന്നവരാണെങ്കിലും 8: 48 ല്‍ വിവരിച്ച പ്രകാരം ഹൃദയത്തില്‍ പിശാചിനെയാണ് കുടിയിരിത്തിയിട്ടുള്ളത്. 7: 37 പ്രകാരം അവരില്‍ ഏതൊരാളുടെയും മരണസമയത്ത് അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. പിശാചിന്‍റെ സംഘത്തില്‍ പെട്ട ഇക്കൂട്ടര്‍ ആകാശത്തിന്‍റെ വാതിലുകള്‍ തുറന്ന് സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്ര്‍ മൂടിവെച്ചതിനാല്‍ അവരുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണെന്ന് 2: 39; 5: 86; 9: 67-68; 15: 44; 18: 101; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 13: 14; 22: 73; 23: 117 വിശദീകരണം നോക്കുക.