( അന്‍കബൂത്ത് ) 29 : 42

إِنَّ اللَّهَ يَعْلَمُ مَا يَدْعُونَ مِنْ دُونِهِ مِنْ شَيْءٍ ۚ وَهُوَ الْعَزِيزُ الْحَكِيمُ

നിശ്ചയം അല്ലാഹു, അവനെക്കൂടാതെ അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്ന ഏതൊ രു വസ്തുവിനെക്കുറിച്ചും അറിവുള്ളവനാണ്, അവന്‍ അജയ്യനായ യുക്തി ജ്ഞനുമാണ്.

പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല, അപ്പോള്‍ നിങ്ങള്‍ ആ അല്ലാഹുവിനെക്കുറിച്ച് മനുഷ്യരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുന്നില്ലെയോ എന്ന് 32: 4 ല്‍ വായി ക്കുന്ന ഫുജ്ജാറുകള്‍ ഇന്ന് 25: 18 ല്‍ പറഞ്ഞ പ്രകാരം ഹൃദയത്തിന്‍റെ ഭാഷയില്‍ നാഥനെ ക്കുറിച്ച് മനുഷ്യരെ ഉണര്‍ത്തുന്ന അദ്ദിക്റിനെ വിസ്മരിച്ച കെട്ട ജനതയായിത്തീര്‍ന്നിരി ക്കുന്നു. പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ നാഥനെക്കുറിച്ച് തെ റ്റായ ധാരണ വെച്ചുപുലര്‍ത്തുന്നതിന്‍റെ പാപഭാരം കൂടി കപടവിശ്വാസികളും അവരുടെ അനുയായികളുമാണ് വഹിക്കേണ്ടിവരിക എന്ന് 33: 72-73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. അവര്‍ വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാ ണ് ചെയ്യുക, എന്നല്ലാതെ നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ ന രകത്തിലേക്കോ ആക്കുന്നില്ല. 2: 255; 22: 71, 76; 27: 64 വിശദീകരണം നോക്കുക.