( ആലിഇംറാന്‍ ) 3 : 123

وَلَقَدْ نَصَرَكُمُ اللَّهُ بِبَدْرٍ وَأَنْتُمْ أَذِلَّةٌ ۖ فَاتَّقُوا اللَّهَ لَعَلَّكُمْ تَشْكُرُونَ

നിങ്ങള്‍ തീരെ ദുര്‍ബലരായിരുന്നപ്പോള്‍ ബദ്റില്‍ വെച്ച് നിശ്ചയം അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുള്ളതാണ്, അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കു ക, നിങ്ങള്‍ നന്ദിപ്രകടിപ്പിക്കുന്നവര്‍ തന്നെയായിരിക്കണം എന്നതിനുവേണ്ടി.

ആയുധങ്ങളോ യുദ്ധംചെയ്ത പരിചയമോ ഒന്നുമില്ലാത്ത ദുര്‍ബലരായ മുന്നൂറ്റിപ്പതിമൂന്ന് ആളുകളാണ് ബദ്റില്‍ യുദ്ധനിപുണരും ആയുധങ്ങളണിഞ്ഞവരുമായ ആയിര ത്തോളം വരുന്ന മക്കാമുശ്രിക്കുകളെ നേരിട്ടത്. ആ യുദ്ധത്തില്‍ കാര്യകാരണബന്ധത്തി ന് അതീതമായി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പോരാട്ടത്തിനിറങ്ങിയ വിശ്വാസികള്‍ക്ക് വിജയം നല്‍കിയ അല്ലാഹുവിനെ സൂക്ഷിക്കേണ്ടവിധം സൂക്ഷിക്കുന്നവരാവുക, എന്നാല്‍ നിങ്ങള്‍ നന്ദി പ്രകടിപ്പിക്കുന്നവരാകും എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. മനുഷ്യര്‍ക്കെല്ലാം തന്നെ രണ്ടാലൊരുമാര്‍ഗം-നന്ദി പ്രകടിപ്പിക്കുന്നവര്‍ അല്ലെങ്കില്‍ നന്ദികെട്ടവര്‍-തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് 76: 3; 90: 10; 91: 8-10 സൂക്തങ്ങളി ലെല്ലാം പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുക എന്നുപറഞ്ഞാല്‍ ഇ ന്ന് അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് നിലകൊള്ളുക എന്നാണ്. 2: 152; 3: 101-103 വിശദീകരണം നോക്കുക.