( ആലിഇംറാന്‍ ) 3 : 143

وَلَقَدْ كُنْتُمْ تَمَنَّوْنَ الْمَوْتَ مِنْ قَبْلِ أَنْ تَلْقَوْهُ فَقَدْ رَأَيْتُمُوهُ وَأَنْتُمْ تَنْظُرُونَ

നിശ്ചയം, നിങ്ങള്‍ മരണത്തിന് കൊതിക്കുന്നവരായിരുന്നുവല്ലോ-അതിനെ ക ണ്ടുമുട്ടുന്നതിന് മുമ്പ്,അപ്പോള്‍ നിശ്ചയം നിങ്ങള്‍ അതിനെ കണ്ടുകഴിഞ്ഞി രിക്കുന്നു, നിങ്ങള്‍ അതിനെ നോക്കിക്കൊണ്ടിരിക്കുന്നവരുമാകുന്നു.

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 10: 100 ല്‍ പറഞ്ഞ വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരായി മാറിയിരിക്കുകയാണ്. 2: 94-95 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം 'ഞങ്ങള്‍ പ്രവാചകന്‍റെ ആളുകളും സ്വര്‍ഗത്തിലേക്കുള്ളവരുമാണ്' എന്ന് ന്യായം കൂടാതെ അഹങ്കരിക്കുന്ന അവര്‍ക്കാണ് ലോകരില്‍ മരണഭയം കൂടുതലുള്ളത്. അതിന് കാരണം അവര്‍ ഇവിടെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും നരകക്കുണ്ഠം ഒരുക്കിക്കൊണ്ടിരിക്കുന്നവരുമായതാണ്. 2: 18 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായ അവര്‍ 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയിലുള്ള അവരുടെ വിധി 83: 18 ല്‍ പറഞ്ഞ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റി സ്വര്‍ഗത്തിലേക്ക് തിരിച്ച് പോവുകയില്ല. 2: 216; 9: 53-55, 80-82 വിശദീകരണം നോക്കുക.