( ആലിഇംറാന്‍ ) 3 : 60

الْحَقُّ مِنْ رَبِّكَ فَلَا تَكُنْ مِنَ الْمُمْتَرِينَ

സത്യം നിന്‍റെ നാഥന്‍റെ പക്കല്‍ നിന്നുള്ളതാണ്, അപ്പോള്‍ നീ ഒരിക്കലും സം ശയാലുക്കളില്‍ പെട്ടുപോകരുത്.

അദ്ദിക്ര്‍ നിന്‍റെ നാഥന്‍റെ പക്കല്‍ നിന്നുള്ളതാണ്, അതിന്‍റെ കാര്യത്തില്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുതെന്നാണ് പ്രവാചകനോടും വിശ്വാസിയോടും കല്‍പിക്കുന്നത്. അപ്പോള്‍ സത്യമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തെ സത്യപ്പെടുത്തി ജീവിക്കാത്ത എല്ലാ ഫുജ്ജാറുകളും മിഥ്യയാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. മിഥ്യയാകട്ടെ, അത് ഉടയേണ്ടതുതന്നെയാണെന്ന് 17: 81 ലും, അദ്ദിക്ര്‍ ഉറപ്പുനല്‍കുന്ന സത്യമാണെന്ന് 56: 95 ലും 69: 51 ലും പറഞ്ഞിട്ടുണ്ട്. 2: 119, 147; 11: 17 വിശദീകരണം നോക്കുക.