( അര്‍റൂം ) 30 : 39

وَمَا آتَيْتُمْ مِنْ رِبًا لِيَرْبُوَ فِي أَمْوَالِ النَّاسِ فَلَا يَرْبُو عِنْدَ اللَّهِ ۖ وَمَا آتَيْتُمْ مِنْ زَكَاةٍ تُرِيدُونَ وَجْهَ اللَّهِ فَأُولَٰئِكَ هُمُ الْمُضْعِفُونَ

ജനങ്ങളുടെ ധനം വളരുന്നതിനുവേണ്ടി പലിശയില്‍നിന്ന് നിങ്ങള്‍ എന്ത് നല്‍കു കയാണെങ്കിലും അപ്പോള്‍ അല്ലാഹുവിന്‍റെ പക്കല്‍ അത് വളരുകയില്ല, അല്ലാ ഹുവിന്‍റെ മുഖം ഉദ്ദേശിച്ചുകൊണ്ട് സക്കാത്തില്‍ നിന്ന് നിങ്ങള്‍ എന്ത് നല്‍കുക യാണെങ്കിലും അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് തങ്ങളുടെ ധനം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നവര്‍.

 63: 7 ല്‍ പറഞ്ഞ പ്രകാരം എല്ലാം അടക്കിഭരിക്കുന്ന നാഥന്‍റെ പക്കലാണ് ആകാശ ഭൂമികളുടെ ഖജനാവുകള്‍ എന്ന് വിശ്വസിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ ക്ക് മാത്രമേ ഈ സൂക്തത്തിന്‍റെ ആശയം മനസ്സിലാകുകയുള്ളൂ. പലിശ നല്‍കുകയാണെ ങ്കില്‍ അത് നല്‍കുന്നവനും സ്വീകരിക്കുന്നവനും അല്ലാഹുവിന്‍റെ പക്കല്‍ ധനം വളരുക യോ പ്രതിഫലം ലഭിക്കുകയോ ഇല്ല. ഇക്കാര്യം മനസ്സിലാക്കിയ വിശ്വാസികള്‍ മാത്രമേ അല്ലാഹുവിന്‍റെ തൃപ്തി ഉദ്ദേശിച്ചുകൊണ്ടും അവന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടിവ രുമെന്ന ബോധത്തോടുകൂടിയും മറ്റാരുടെയും വിഹിതം തന്‍റെ ധനത്തില്‍ കലരരുത് എ ന്ന സൂക്ഷ്മതയോടുകൂടി ആനുപാതിക ലാഭനഷ്ടവ്യവസ്ഥയില്‍ സംരംഭങ്ങളില്‍ ഏര്‍ പ്പെടുകയുള്ളൂ. ധനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ആനുപാതിക ലാഭനഷ്ടത്തിനു പക രം പലിശ നല്‍കിക്കൊണ്ട് ആളുകള്‍ക്ക് സേവനം നല്‍കുകയാണെന്ന മട്ടില്‍ സംരംഭ ങ്ങളില്‍ ഏര്‍പ്പെടുന്ന കപടവിശ്വാസികള്‍ 4: 78-79 ല്‍ വിശ്വാസമില്ലാതെ യഥാര്‍ത്ഥത്തില്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്-അവര്‍ അതിന് പലിശരഹിതനിധി എ ന്ന് പേര് നല്‍കിക്കൊണ്ടാണെങ്കിലും ശരി. ഒരുവന്‍ അല്ലാഹുവിനെ കണ്ടുമുട്ടണമെന്നും എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും അവന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്നുള്ള ബോധത്തോടെ സക്കാത്ത് നല്‍കുന്തോറും അവന്‍റെ സമ്പത്ത് ഇഹത്തില്‍ വെച്ചുതന്നെ വര്‍ദ്ധിക്കുമെന്നും പരത്തില്‍ അവന് കണക്കില്ലാത്ത പ്രതിഫലം പ്രതീക്ഷിക്കാമെന്നുമാണ് സൂ ക്തം പഠിപ്പിക്കുന്നത്. 2: 275-276; 4: 51, 85; 30: 6-8 വിശദീകരണം നോക്കുക.