قُلْ إِنْ ضَلَلْتُ فَإِنَّمَا أَضِلُّ عَلَىٰ نَفْسِي ۖ وَإِنِ اهْتَدَيْتُ فَبِمَا يُوحِي إِلَيَّ رَبِّي ۚ إِنَّهُ سَمِيعٌ قَرِيبٌ
നീ പറയുക: ഞാന്‍ വഴിപിഴച്ചിട്ടുണ്ടെങ്കില്‍ അപ്പോള്‍ നിശ്ചയം ഞാന്‍ വഴിപി ഴച്ചതിന്റെ ദോഷം എന്റെമേല്‍ തന്നെയാണ്, ഇനി ഞാന്‍ മാര്‍ഗദര്‍ശനം ചെയ്യ പ്പെട്ടിട്ടുണ്ടെങ്കില്‍ അപ്പോള്‍ അത് എന്റെ നാഥന് എന്നിലേക്ക് ദിവ്യസന്ദേശം ന ല്കുന്നതുകൊണ്ടാണ്, നിശ്ചയം അവന് എല്ലാം കേള്‍ക്കുന്ന സമീപസ്ഥനാ കുന്നു.
സ്വര്‍ഗത്തിലേക്കുള്ള ഏക വഴിയും നരകത്തിലേക്കുള്ള വിവിധ വഴികളും വിവരി ക്കുന്ന അദ്ദിക്ര്‍ എല്ലാ ഓരോരുത്തരെയും സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ പഠിപ്പിച്ച നിഷ്പ ക്ഷവാനായ നാഥനെയോ പിശാചിനെയോ ഏതെങ്കിലും സൃഷ്ടിയെയോ ഒരാള്‍ക്കും തന്റെ വഴികേടിന് കുറ്റം ചുമത്താന്‍ സാധിക്കുകയില്ല എന്നും, സന്മാര്ഗ്ഗമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അത് ഉപയോഗപ്പെടുത്താതെ ഒരാളും സന്മാര്ഗ്ഗം പ്രാപിക്കു കയില്ല എന്നുമാണ് സൂക്തം പഠിപ്പിക്കുന്നത്. 2: 119; 7: 178; 16: 37; 17: 15; 27: 92 വിശദീകര ണം നോക്കുക.