( യാസീന് ) 36 : 5
تَنْزِيلَ الْعَزِيزِ الرَّحِيمِ
-അജയ്യനായ കാരുണ്യവാനില് നിന്ന് അവതീര്ണ്ണമായിട്ടുള്ളത്.
41: 41-43 ല്, ത്രികാലജ്ഞാനിയില് നിന്നുള്ള അദ്ദിക്റിനെ മിഥ്യകലരാത്ത അജ യ്യഗ്രന്ഥം എന്ന് പറഞ്ഞിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥം കൊണ്ട് മാത്രമേ ഏതൊരാളും സന്മാ ര്ഗത്തിലേക്ക് മാര്ഗദര്ശനം ചെയ്യപ്പെടുകയുള്ളൂ എന്നും സ്വര്ഗത്തിലേക്കുള്ള നേരെ ച്ചൊവ്വെയുള്ള പ്രസ്തുത പാതയിലേക്ക് തന്നെയാണ് പ്രവാചകന് മാര്ഗദര്ശനം ചെ യ്യുന്നത് എന്നും 42: 52-53 ല് പറഞ്ഞിട്ടുണ്ട്. കാരുണ്യമായ അദ്ദിക്ര് കൊണ്ട് മാത്രമേ സ ജ്ജനങ്ങളില് പ്രവേശിക്കുകയുള്ളൂ എന്ന് 7: 196 ല് പറഞ്ഞിട്ടുണ്ട്. 4: 169-170; 14: 1-3; 32: 2-3 വിശദീകരണം നോക്കുക.