( അസ്സജദഃ ) 32 : 2

تَنْزِيلُ الْكِتَابِ لَا رَيْبَ فِيهِ مِنْ رَبِّ الْعَالَمِينَ

ഗ്രന്ഥം അവതീര്‍ണമാകുന്നത്-അതിന്‍റെ കാര്യത്തില്‍ സംശയമില്ല, സര്‍വ്വലോകങ്ങളുടെയും ഉടമയില്‍ നിന്നാകുന്നു.

ആകാശവും ഭൂമിയും അവക്കിടയിലുള്ളതും ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ച പ്രപ ഞ്ചനാഥന്‍ ത്രികാലജ്ഞാനിയാണ്. അവന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ 3: 58 ല്‍ പറഞ്ഞ പ്രകാരം യുക്തിനിര്‍ഭരമായ വചനങ്ങളാണ്. ഗ്രന്ഥത്തിലെ മൂന്നിലൊന്ന് ഭാഗം കഴിഞ്ഞുപോയതും മൂന്നിലൊന്ന് ഭാഗം നടന്നുകൊണ്ടിരിക്കുന്നതും മൂന്നിലൊന്ന് ഭാഗം വരാനിരിക്കുന്ന സംഭവങ്ങളുടെ മുന്നറിയിപ്പുമാണ്. പ്രപഞ്ചനാഥന്‍ പ്രപഞ്ചത്തില്‍ നടക്കാനു ള്ള എല്ലാ കാര്യങ്ങളും തീരുമാനിച്ച് ആദ്യമേ അവന്‍റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി സുരക്ഷിതമാക്കിവെച്ചു. 21: 24; 41: 43; 53: 56 സൂക്തങ്ങള്‍ പ്രകാരം ആദ്യത്തെ പ്രവാചകനായ നൂഹ് മുതല്‍ അവസാനത്തെ പ്രവാചകനായ മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാരിലൂടെ വിവിധ കാലഘട്ടങ്ങളിലായി നാഥനില്‍ നിന്ന് ഇറക്കപ്പെട്ടത് സത്യവും തെ ളിവുമായ അദ്ദിക്ര്‍ മാത്രമാണ്. 15: 9 പ്രകാരം പ്രപഞ്ചനാഥന്‍ തന്നെ സൂക്ഷിപ്പ് ഏറ്റെടുത്തിട്ടുള്ള തും അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിച്ചിട്ടുള്ളതുമായ അദ്ദിക്ര്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണെന്ന് 5: 48 ലും; അതില്‍ അവയുടെയെല്ലാം നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് 16: 43-44 ലും 98: 3 ലും പറഞ്ഞിട്ടുണ്ട്. 

നിശ്ചയം ഇത് ഒരു ദിക്റും (ഉണര്‍ത്തലും) വ്യക്തമായ വായനയുമല്ലാതെ അല്ല എന്ന ആശയത്തോടുകൂടിയാണ് 36: 69 അവസാനിക്കുന്നത്. ഇത്തരം സൂക്തങ്ങളുടെ യെല്ലാം അര്‍ത്ഥം അറിയുന്ന കപടവിശ്വാസികള്‍ ഖുര്‍ആന്‍ വളരെ വ്യക്തമാണ് എന്ന് നുണ പറയുന്നവരാണ്. യഥാര്‍ത്ഥത്തില്‍ അദ്ദിക്റാണ് വ്യക്തവും സ്പഷ്ടവുമായ വായ ന എന്ന യാഥാര്‍ത്ഥ്യം അവര്‍ അംഗീകരിക്കുന്നവരല്ല. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത, അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികള്‍ അനുയായികളെ അറബിയിലുള്ള ഗ്ര ന്ഥത്തിന്‍റെ ശരീരം വായിപ്പിക്കുകവഴി അവരെ വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിപ്പിച്ചുകളയുകയാണ് ചെയ്യുന്നത്. 41: 41 ല്‍ പറഞ്ഞ അജ യ്യഗ്രന്ഥമായ അദ്ദിക്റിന്‍റെ രചയിതാവായ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിക്ക് മാത്ര മാണ് അറബിയിലുള്ള ഖുര്‍ആന്‍ വ്യക്തവും സ്പഷ്ടവുമായ വായനയാകുന്നത്. അതുകൊണ്ടാണ് പ്രവാചകനോടും അതുവഴി വിശ്വാസിയോടും നിഷ്പക്ഷവാനായ നാഥനെക്കുറിച്ച് ത്രികാലജ്ഞാനിയായ അവനോട് ചോദിക്കണമെന്ന് 25: 59 ല്‍ കല്‍പിച്ചിട്ടുള്ളത്. 

നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും ആവര്‍ത്തിച്ച് വായിക്ക പ്പെടേണ്ടവയായിരുന്നു. അപ്പോള്‍ ഇന്ന് ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥം 25: 33 ല്‍ പറഞ്ഞ, നാഥനില്‍ നിന്നുള്ള ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥമായ അദ്ദിക്ര്‍ മാത്രമാ ണ്. പ്രസ്തുത ഗ്രന്ഥത്തിന് ദിക്റാ, ദിക്രീ, മാര്‍ഗദര്‍ശനം, ഉരക്കല്ല്, കാത്തുസൂക്ഷിക്കുന്നത്, ത്രാസ്സ്, വര്‍ത്തമാനം, ടിക്കറ്റ്, സത്യം തുടങ്ങി 40 പേരുകളുണ്ട്. പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രന്ഥം അനന്തരാവകാശമായി ഏറ്റെടുത്ത പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ഫാജിറുകളും കാഫിറുകളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ദീന്‍ പിന്‍പറ്റാത്തതിനാല്‍ അവര്‍ യഥാര്‍ത്ഥ ദീനില്‍ നിന്ന് പുറത്തുപോവുകയുണ്ടായി. അവര്‍ നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളില്‍ ഒന്നി ലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 15: 44 ല്‍ പറഞ്ഞിട്ടുണ്ട്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ ഇത്തരം നേതാക്കളും അനുയായികളും നരകകുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും ശപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, 43: 36-39 ല്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുമ്പോള്‍ മാത്രമേ ഏതൊരാളും വിശ്വാസിയാവുകയുള്ളൂ. അവര്‍ മാത്രമേ 3: 102 ല്‍ വിവരിച്ച പ്രകാരം സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ച മുസ്ലിമായി മരണപ്പെടുകയുമുള്ളൂ. എന്നാല്‍ ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് വാ ദിക്കുന്നുണ്ടെങ്കിലും അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. ആത്മാവി ന്‍റെ ഉടമയായ നാഥനെ വിസ്മരിച്ച് ജീവിക്കുന്ന കപടവിശ്വാസികളും അനുയായികളു മടങ്ങിയ അവര്‍ മരണസമയത്ത് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും പറഞ്ഞിട്ടുണ്ട്. പ്രപഞ്ചനാഥനായ അല്ലാഹുവിന്‍റെ സംസാരമായ അദ്ദിക്ര്‍ ഈ ജനതക്ക് മനസ്സിലാവുകയില്ല എന്ന് 4: 78 ല്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കുന്നില്ല. വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്റിനെ അവഗണിച്ച് ജീവിച്ചതുവഴി ഫു ജ്ജാറുകള്‍ക്കെതിരെ അവര്‍ വായിച്ച, കേട്ട, തൊട്ട സൂക്തങ്ങള്‍ സാക്ഷ്യം വഹിച്ചുകൊ ണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 

1: 7 ല്‍ വിവരിച്ച അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ കപടവിശ്വാസികളും അവരെ പിന്‍പറ്റി വഴിപിഴച്ചുപോയ അനുയായികളും അദ്ദിക്റിനെ സ്വ യം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ഇല്ല. അതുവഴി അവര്‍ അവരെത്തന്നെയല്ലാതെ നശിപ്പിക്കുന്നില്ല, എന്നാല്‍ അവര്‍ അത് തി രിച്ചറിയുന്നില്ല എന്ന് 6: 26 ല്‍ പറഞ്ഞിട്ടുണ്ട്. ഭ്രാന്തന്മാരായ അവര്‍ പ്രപഞ്ചനാഥനായ അ ല്ലാഹുവിനെ സേവിക്കുന്നതിന് പകരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അന്ത്യപ്രവാചകനായ മുഹമ്മദ് ഉള്‍പ്പെടെയുള്ള 313 പ്രവാചകന്മാരെയും 124000 ല്‍ പരം നബിമാരെയും ഗ്രന്ഥത്തില്‍ മൂടിവെച്ച് 29 കള്ളവാദികളെ ഇമാമുമാരായി പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 3: 79; 4: 91, 118, 159 വിശദീകരണം നോക്കുക.