جَنَّاتِ عَدْنٍ مُفَتَّحَةً لَهُمُ الْأَبْوَابُ
നിത്യാനുഗ്രഹങ്ങളടങ്ങിയ സ്വര്‍ഗ്ഗപ്പൂന്തോപ്പുകള്‍! അവര്‍ക്കുവേണ്ടി അതിന്റെ വാതിലുകള്‍ തുറക്കപ്പെട്ടിരിക്കുകയാണ്.
വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തില്‍ പോകുന്ന സാബിഖീങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിന്റെ വാ തിലുകള്‍ തുറക്കപ്പെട്ട് വെച്ചിരിക്കുകയാണ്. വിചാരണക്കുശേഷം സ്വര്‍ഗ്ഗത്തിലേക്ക് ന യിക്കപ്പെടുന്ന സൂക്ഷ്മാലുക്കള്‍ക്ക് പ്രവാചകന് മുഹമ്മദ് വന്ന് അതിന്റെ വാതിലുകള്‍ തുറന്ന് കൊടുക്കേണ്ടതുണ്ട് എന്ന് 39: 73 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ മൂടിവെക്കുന്ന ക പടവിശ്വാസികള്ക്കും അതിനെ തള്ളിപ്പറയുന്ന ഭ്രാന്തന്മാര്ക്കും ആകാശത്തിന്റെ വാതിലു കള്‍ തുറന്ന് കൊടുക്കുകയോ തുന്നല്‍കാരന്റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നത് വരെ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയോ ഇല്ല എന്ന് 7: 40 ല്‍ പ റഞ്ഞിട്ടുണ്ട്. 7: 37; 13: 18-24; 35: 32 വിശദീകരണം നോക്കുക.