( സുമര്‍ ) 39 : 60

وَيَوْمَ الْقِيَامَةِ تَرَى الَّذِينَ كَذَبُوا عَلَى اللَّهِ وُجُوهُهُمْ مُسْوَدَّةٌ ۚ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْمُتَكَبِّرِينَ

അല്ലാഹുവിന്‍റെ മേല്‍ കള്ളം പറഞ്ഞുകൊണ്ടിരുന്നവരുടെ മുഖങ്ങള്‍ അന്ത്യനാ ളില്‍ കരുവാളിച്ചതായി നിനക്ക് കാണാം, ഇത്തരം അഹംഭാവികള്‍ക്ക് നരകക്കു ണ്ഠത്തില്‍ സങ്കേതമില്ലെന്നോ?

ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളും അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടി അവതരിപ്പിച്ചിട്ടുള്ളതാണ് എന്നിരിക്കെ അല്ലാഹുവിനെക്കുറിച്ച് സംസാരിക്കാന്‍ യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ അറിയല്‍ അനിവാര്യമാണ്. ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥം വ്യക്തവും സ്പഷ്ടവുമായ അദ്ദിക്ര്‍ ആണെന്നിരിക്കെ നുണമാത്രം പറയുന്ന, അല്ലാഹു വിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ, അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാര ണ വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികള്‍ക്കും അവരുടെ മുശ്രിക്കുകളായ അനുയായികള്‍ക്കും വിധിദിവസം വരാന്‍ പോകുന്ന ദാരുണമായ രംഗമാണ് സൂക്തത്തില്‍ ചൂണ്ടിക്കാ ണിക്കുന്നത്. ലക്ഷ്യബോധമില്ലാതെ അവര്‍ നാലാം ഘട്ടത്തില്‍ ഇവിടെ ജീവിച്ചതിന് പി ഴയായി അവര്‍ക്ക് നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുണ്ടെന്ന് 9: 67-68; 15: 44; 18: 101; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുള്ളതാണ്. 3: 106; 10: 26-27; 13: 18; 39: 32 വിശദീകരണം നോക്കുക.