( ഫുസ്വിലത്ത് ) 41 : 13

فَإِنْ أَعْرَضُوا فَقُلْ أَنْذَرْتُكُمْ صَاعِقَةً مِثْلَ صَاعِقَةِ عَادٍ وَثَمُودَ

ഇനിയും അവര്‍ അവഗണിക്കുകയാണെങ്കില്‍ അപ്പോള്‍ നീ പറയുക: നിങ്ങ ളെ സ്തബ്ധരാക്കുന്ന ഒരു ശിക്ഷകൊണ്ട് ഞാന്‍ ഇതാ മുന്നറിയിപ്പ് നല്‍കുന്നു -ആദിനെയും സമൂദിനെയും ബാധിച്ചതുപോലുള്ള സ്തബ്ധരാക്കുന്ന ശിക്ഷ.

ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ മൊ ത്തം ലോകര്‍ക്കുള്ള ഉണര്‍ത്തലും സന്മാര്‍ഗവുമായ അദ്ദിക്റിനെ മൂടിവെച്ച് പിശാചി നെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തിന്‍റെ നാശത്തിന് വേണ്ടി ധൃതി കൂ ട്ടിക്കൊണ്ടിരിക്കുന്ന ഈ ദുഷ്ടജീവികള്‍ 30-ാമത്തെ കള്ളവാദിയായ അന്തിക്രിസ്തുവി നെ ആദ്യം നബിയായും പിന്നീട് റബ്ബായും സ്വീകരിക്കുന്നത് കാരണം ഈസാ രണ്ടാ മത് വന്നാല്‍ അന്ന് യഥാര്‍ത്ഥ ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നട പ്പിലാക്കുന്നതുമാണ്. 6: 47; 9: 84-85; 69: 4-7 വിശദീകരണം നോക്കുക.