فَقَضَاهُنَّ سَبْعَ سَمَاوَاتٍ فِي يَوْمَيْنِ وَأَوْحَىٰ فِي كُلِّ سَمَاءٍ أَمْرَهَا ۚ وَزَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَحِفْظًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ
അങ്ങനെ അവയെ രണ്ട് നാളുകളിലായി ഏഴ് ആകാശങ്ങളായി വ്യവസ്ഥപ്പെ ടുത്തുകയും എല്ലാ ഓരോ ആകാശത്തിനും അതാതിന്റെ കല്പ്പനകള് ദിവ്യ സന്ദേശം നല്കുകയും ചെയ്തു; ഭൗതികലോകത്തിന്റെ ആകാശത്തെ നാം വി ളക്കുകള് കൊണ്ട് അലങ്കരിക്കുകയും അതിനെ ഒരു സുരക്ഷയാക്കി വെക്കു കയും ചെയ്തു, അതെല്ലാം അജയ്യനായ സര്വ്വജ്ഞാനി കണക്കുകൂട്ടി നിശ്ച യിച്ച് വെച്ചതാണ്.
ഭൗതികലോകത്തിന്റെ ആകാശം കൊണ്ടുദ്ദേശിക്കുന്നത് ഭൂമിയില് നിന്ന് ദൃശ്യമാ കുന്ന ആകാശത്തെയാണ്. അതിനെ നക്ഷത്രങ്ങളാകുന്ന വിളക്കുകള് കൊണ്ടാണ് അല ങ്കരിച്ചിട്ടുള്ളത്. സൂക്തത്തില് 'അതിനെ ഒരു സുരക്ഷയാക്കി വെച്ചു' എന്നതുകൊണ്ട് ഉദ്ദേ ശിക്കുന്നത് അതിനെ ഒരു കോട്ടപോലെയാക്കി വെച്ചു എന്നാണ്. പ്രമാണമായ അദ്ദിക്ര് കൊണ്ടല്ലാതെ ജിന്നുകള്ക്കോ മനുഷ്യര്ക്കോ ആ കോട്ട മറികടക്കാന് സാധിക്കുകയില്ല എന്ന് 15: 16-17; 23: 17; 37: 6-8; 55: 33 എന്നീ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 36: 38-40; 65: 12; 67: 3 വിശദീകരണം നോക്കുക.