( ഫുസ്വിലത്ത് ) 41 : 16

فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي أَيَّامٍ نَحِسَاتٍ لِنُذِيقَهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا ۖ وَلَعَذَابُ الْآخِرَةِ أَخْزَىٰ ۖ وَهُمْ لَا يُنْصَرُونَ

അപ്പോള്‍ നാം അവരുടെ മേല്‍ ഏതാനും ദുര്‍ദിനങ്ങളില്‍ തുടരെവീശുന്ന തീ ഷ്ണമായ ഒരു കാറ്റിനെ അയച്ചു, ഐഹികലോകത്തുതന്നെ നിന്ദ്യമായ ശിക്ഷ അവരെ രുചിപ്പിക്കുന്നതിന് വേണ്ടി, പരലോക ശിക്ഷയാകട്ടെ ഏറ്റവും നിന്ദ്യവു മാണ്, അവര്‍ ഒട്ടും സഹായിക്കപ്പെടുന്നവരാവുകയുമില്ല.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 25: 17-18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിച്ച് കെട്ട ജനതയായിരിക്കുകയാണ്. ഗ്രന്ഥം മൂടിവെച്ച് പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരവും വഹിച്ച് നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലു കളില്‍ ഒന്നിലേക്കാണ് അവരുടെ മടക്കമെന്ന് 15: 44; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. 11: 58-60; 39: 24- 26; 40: 30-33 വിശദീകരണം നോക്കുക.