( ഫുസ്വിലത്ത് ) 41 : 17

وَأَمَّا ثَمُودُ فَهَدَيْنَاهُمْ فَاسْتَحَبُّوا الْعَمَىٰ عَلَى الْهُدَىٰ فَأَخَذَتْهُمْ صَاعِقَةُ الْعَذَابِ الْهُونِ بِمَا كَانُوا يَكْسِبُونَ

അപ്പോള്‍ സമൂദോ? അവരെ നാം മാര്‍ഗദര്‍ശനം ചെയ്തു, എന്നാല്‍ അവര്‍ സ ന്മാര്‍ഗത്തിന്‍റെമേല്‍ അന്ധതയാണ് ഇഷ്ടപ്പെട്ടത്, അപ്പോള്‍ അവര്‍ സമ്പാദിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമായി അവരെ സ്തബ്ധരാക്കുന്ന ഹീനമായശിക്ഷ പിടികൂടി.

സന്മാര്‍ഗമായ അദ്ദിക്ര്‍ വന്നെത്തുമ്പോള്‍ അത് സത്യമാണ് എന്ന് ഒരുവന്‍റെ മനഃ സാക്ഷി അംഗീകരിക്കുമെങ്കിലും 28: 57 ല്‍ വിവരിച്ച പ്രകാരം പരലോകത്തെക്കാള്‍ ഐ ഹികലോകത്തിന് പ്രാധാന്യം കൊടുക്കുന്നത് കാരണം അത് പിന്‍പറ്റുകയില്ല. അതാണ് സന്മാര്‍ഗ്ഗത്തിന്‍റെ മേല്‍ അന്ധത ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്ന ത്. അറബി ഖുര്‍ആന്‍ വായിക്കുന്ന നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയി ലുള്ള ഫുജ്ജാറുകള്‍ 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമാണ്. 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ കാഫിറുകളായ അവര്‍ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കുള്ളവരാണ്. 2: 16-18; 17: 97-98; 18: 101 വിശദീകരണം നോക്കുക.