( ഫുസ്വിലത്ത് ) 41 : 4

بَشِيرًا وَنَذِيرًا فَأَعْرَضَ أَكْثَرُهُمْ فَهُمْ لَا يَسْمَعُونَ

സന്തോഷവാര്‍ത്ത അറിയിക്കുന്നതും മുന്നറിയിപ്പ് നല്‍കുന്നതുമായിട്ടുള്ളത്, എന്നാല്‍ അധികപേരും അതിനെ അവഗണിക്കുന്നു, അപ്പോള്‍ അവര്‍ കേള്‍ ക്കുന്നവരാവുകയില്ല.

പ്രപഞ്ചനാഥനിലേക്കുള്ള ഏകവഴിയും പിശാചിലേക്കുള്ള വിവിധ വഴികളും വേ ര്‍തിരിച്ച് കാണിക്കുന്ന ഗ്രന്ഥം പ്രപഞ്ചനാഥനിലേക്കുള്ള വഴി പിന്‍പറ്റുന്ന വിശ്വാസിക ള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നതും പിശാചിലേക്കുള്ള വഴി പിന്‍പറ്റുന്ന കാഫിറുക ള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതുമാണ്. അദ്ദിക്ര്‍ കാണാനും കേള്‍ക്കാനും തയ്യാറാകാത്ത, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് നരകക്കുണ്ഠത്തിലേക്കുള്ള കാഫിറു കളെന്ന് 18: 101 ല്‍ പറഞ്ഞിട്ടുണ്ട്. 7: 179; 9: 67-68; 31: 5-6; 39: 22 വിശദീകരണം നോക്കുക.