( ഫുസ്വിലത്ത് ) 41 : 3

كِتَابٌ فُصِّلَتْ آيَاتُهُ قُرْآنًا عَرَبِيًّا لِقَوْمٍ يَعْلَمُونَ

അതിന്‍റെ സൂക്തങ്ങള്‍ സ്പഷ്ടമാക്കപ്പെട്ട, അറബിയില്‍ വായിക്കപ്പെടുന്ന ഒരു ഗ്രന്ഥം-അറിവുള്ള ജനതക്കുവേണ്ടി.

ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥമായ അദ്ദിക്ര്‍ വ്യക്തവും സ്പഷ്ടവുമാണെന്ന് 36: 69-70 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാ പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ള ഗ്ര ന്ഥം സത്യവും തെളിവുമായ അദ്ദിക്ര്‍ തന്നെയാണെന്ന് 21: 24 ലും; പ്രവാചകന്‍ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട അദ്ദിക്റില്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ടെന്നും അത് മനുഷ്യര്‍ക്കു വേണ്ടി അവതരിപ്പിക്കപ്പെട്ടതാണെന്നും 16: 43-44 ലും പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ വ്യക്തവും സ്പഷ്ടവുമല്ല. എന്നാല്‍ 25: 33 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ളതും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍ വ്യക്തവും സ്പഷ്ടവുമാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ലും; അ വര്‍ തന്നെയാണ് കുഫ്ഫാറുകളെന്ന് 83: 34, 36 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അദ്ദിക് റിനെ സത്യപ്പെടുത്തി ജീവിക്കാത്ത അവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തി ലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 8: 22; 17: 97-98; 25: 34 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്.