( അശ്ശൂറ ) 42 : 2

عسق

ഐന്‍-സീന്‍-ഖാഫ്. 

ഐന്‍-ഈസായുടെ ആദ്യാക്ഷരത്തെയും സീന്‍-മൂസായുടെ രണ്ടാമത്തെ അക്ഷ രത്തെയും ഖാഫ് ഖുര്‍ആനിനെയുമാണ് സൂചിപ്പിക്കുന്നത്. അതായത് സൂക്തം 13 ല്‍ പ റഞ്ഞ പ്രകാരം ഈസായോടും മൂസായോടും നിലനിര്‍ത്താന്‍ കല്‍പിച്ചിരുന്നതും ആ ദ്യാവസാനമുള്ള ജനതക്ക് അല്ലാഹു തൃപ്തിപ്പെട്ടതുമായ ആവര്‍ത്തിച്ച് വായിക്കപ്പെടേ ണ്ട ഗ്രന്ഥമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതരീതി എന്ന് സാരം. അല്ലാഹുവില്‍ നി ന്ന് അവതരിപ്പിച്ചിട്ടുള്ള എല്ലാ ഗ്രന്ഥങ്ങളും ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടതാണെ ന്ന് 15: 90-91 ലും; എല്ലാ പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം അദ്ദിക്റാ ണെന്ന് 4: 163-164; 41: 43-44 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 2: 136; 4: 136; 5: 48 വിശദീ കരണം നോക്കുക.