( അശ്ശൂറ ) 42 : 27

وَلَوْ بَسَطَ اللَّهُ الرِّزْقَ لِعِبَادِهِ لَبَغَوْا فِي الْأَرْضِ وَلَٰكِنْ يُنَزِّلُ بِقَدَرٍ مَا يَشَاءُ ۚ إِنَّهُ بِعِبَادِهِ خَبِيرٌ بَصِيرٌ

അല്ലാഹു തന്‍റെ അടിമകള്‍ക്ക് ഭക്ഷണവിഭവങ്ങള്‍ വിശാലമാക്കിക്കൊടുത്തിരു ന്നുവെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുകതന്നെ ചെയ്യുമായിരു ന്നു; എന്നാല്‍ അവന്‍ ഒരു ക്ലിപ്തമായ കണക്കനുസരിച്ച് ഉദ്ദേശിക്കുന്നത് ഇറ ക്കിക്കൊടുക്കുന്നു, നിശ്ചയം അവന്‍ തന്‍റെ അടിമകളെ വലയം ചെയ്ത സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയാകുന്നു.

ആദ്യകാലങ്ങളില്‍ ഭക്ഷണവിഭവങ്ങള്‍ പരിമിതിയില്‍ നല്‍കിയിരുന്നതിനാല്‍ ഭൂമിയില്‍ രക്തച്ചൊരിച്ചിലും നാശം വിതക്കലും കുറവായിരുന്നു. എന്നാല്‍ ഇന്ന് ഭൂമിയിലു ള്ള പെട്രോള്‍, കല്‍ക്കരി, സ്വര്‍ണ്ണം തുടങ്ങിയ ലോഹങ്ങളും ഇന്ധനങ്ങളും കുഴിച്ചെടുക്കു കയും അവയെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വ്യവസായങ്ങളും ജനിതക വിത്തുക ള്‍, രാസവളങ്ങള്‍, കീടനാശിനികള്‍ എന്നിവ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കൃഷിക ളും വിപുലപ്പെടുത്തി മനുഷ്യന്‍ ജീവിതവിഭവങ്ങള്‍ കൂടുതല്‍ നേടിയിട്ടുണ്ട്. അങ്ങനെ ജീവിതലക്ഷ്യം മറന്നുകൊണ്ട് ഐഹികജീവിതത്തില്‍ തന്നെ സ്വര്‍ഗ്ഗീയജീവിതം ആസ്വദിക്കുന്നവരായി മനുഷ്യര്‍ മാറിയിരിക്കുകയാണ്. ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാ റുകളാണ് ആഢംബരജീവിതം നയിക്കുന്നതില്‍ ലോകത്തെല്ലായിടത്തും മുന്‍പന്തിയിലു ള്ളത്. 

ഭക്ഷണവിഭവങ്ങളെല്ലാം ധാരാളമായി നല്‍കപ്പെട്ടിട്ടുള്ളത് ഭൂമിയുടെ നാശത്തിനു ള്ള സമയം അടുത്തിക്കുന്നു എന്നതിന് തെളിവാണ്. എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന നാളില്‍ അല്ലാഹുവിനെക്കൂടാതെ അവന്‍റെ സൃഷ്ടികളെ വിളിച്ച് പ്രാര്‍ത്ഥിക്കുന്ന ഫു ജ്ജാറുകളെക്കുറിച്ച് മഹാത്മാക്കള്‍ അല്ലാഹുവിനോട് പറയുന്നതാണ്: "നീ പരിശുദ്ധ ന്‍! നിന്നെക്കൂടാതെ മറ്റ് സംരക്ഷകരെ സ്വീകരിക്കല്‍ ഞങ്ങള്‍ക്ക് യോജിച്ചതായിരുന്നില്ല. എന്നാല്‍ ഇവര്‍ക്കും ഇവരുടെ പിതാക്കള്‍ക്കും നീ ഭക്ഷണവിഭവങ്ങള്‍ യഥേഷ്ടം നല്‍കി; അങ്ങനെ അവര്‍ അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന ഒരു കെട്ടജനതയായി ത്തീര്‍ന്നു" എന്ന് 25: 17-18 ലും; ഇത്തരം അക്രമികള്‍ വിധിദിവസം 'അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിന് ശേഷം പിശാചായിരുന്നു എന്നെ അതില്‍ നിന്ന് തടഞ്ഞത്' എന്ന് വിലപിക്കുന്ന രംഗം 25: 29-30 ലും അവര്‍ വായിച്ചിട്ടുണ്ട്. 

ഫുജ്ജാറുകളും കുഫ്ഫാറുകളുമായ പ്രവാചകന്‍റെ ജനതയെപ്പോലെ പ്രവാചക ന്‍റെ സമുദായത്തില്‍ പെട്ട എല്ലാ മനുഷ്യരും തെമ്മാടികളാകുമ്പോളാണ് അന്ത്യമണിക്കൂ ര്‍ നിലവില്‍ വരിക. ഇസ്ലാമിനെ പൂര്‍ണ്ണമായി മായ്ച്ചുകളഞ്ഞ് കുഫ്ര്‍ വ്യവസ്ഥ നടപ്പി ല്‍ വരുത്താന്‍ വരുന്ന മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിന്‍റെ വരവിന് മു ന്നോടിയായി മഴയും കൃഷിയുമെല്ലാം ചുരുങ്ങുന്നതാണ്. അവന്‍ വന്നാല്‍ ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മഴയും ഭക്ഷണ വിഭവങ്ങ ളും ലഭിക്കുന്നതിനുവേണ്ടി അവനെ ആദ്യം നബിയായും പിന്നെ റബ്ബായിത്തന്നെയും സ്വീകരിക്കുന്നതുമാണ്. 6: 47, 158; 9: 65-66; 41: 52-54 വിശദീകരണം നോക്കുക.