( അസ്സജദഃ ) 32 : 21

وَلَنُذِيقَنَّهُمْ مِنَ الْعَذَابِ الْأَدْنَىٰ دُونَ الْعَذَابِ الْأَكْبَرِ لَعَلَّهُمْ يَرْجِعُونَ

നിശ്ചയം, നാം അവരെ വലിയ ശിക്ഷകൂടാതെ ചെറിയ ശിക്ഷകളില്‍ നിന്ന് രു ചിപ്പിക്കുകതന്നെ ചെയ്യുന്നതുമാണ്, അവര്‍ ജീവിതലക്ഷ്യത്തിലേക്ക് തിരിച്ചുവരുന്നവര്‍ ആകുന്നതിനുവേണ്ടി. 

7: 172-174 ല്‍, നിന്‍റെ നാഥന്‍ ആദം സന്താനങ്ങളുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്തതി പരമ്പരകളെ പുറത്തെടുക്കുകയും അവരെ അവരുടെമേല്‍ സ്വയം സാക്ഷിയാക്കുകയും ചെയ്തുകൊണ്ട് കരാര്‍ വാങ്ങിയ സന്ദര്‍ഭവും ഓര്‍ക്കേണ്ടതാണ്: 'ഞാനല്ലെയോ നിങ്ങളുടെ ഉടമ?' അവര്‍ പറഞ്ഞു: 'അതെ, ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു' ഇനി നിശ്ചയം, ഞങ്ങള്‍ ഈ ഉടമ്പടിയെക്കുറിച്ച് പ്രജ്ഞയറ്റവരായിരുന്നു എന്ന് അന്ത്യനാളില്‍ നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടി; അല്ലെങ്കില്‍ നിങ്ങള്‍ ഇങ്ങനെ പറയാതിരിക്കാന്‍ വേണ്ടി: നിശ്ചയം ഞങ്ങളുടെ പിതാക്കന്‍മാര്‍ മുമ്പ് ശിര്‍ക്ക് ചെയ്തു, ഞങ്ങള്‍ അവര്‍ക്കുശേഷമുള്ള സന്തതികളല്ലോ, അപ്പോള്‍ ആ മിഥ്യാവാദികള്‍ ചെയ്ത കുറ്റത്തിന് ഞങ്ങളെ നീ നശിപ്പിക്കുകയാണോ? അപ്രകാരം നാം നമ്മുടെ സൂക്തങ്ങള്‍ വ്യക്തമായി വിശദീകരിച്ച് കൊടുക്കുകയാകുന്നു, അവര്‍ ജീവിതലക്ഷ്യത്തിലേക്ക് തിരിച്ചുവരുന്നതിനുവേണ്ടി എന്നും; 21: 35 ല്‍, എല്ലാഓരോ ആത്മാവും മരണം രുചിക്കുകതന്നെ ചെയ്യും, തിന്മകൊണ്ടും നന്മകൊണ്ടും ഒരു പരീക്ഷണമെന്നവണ്ണം നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ്, നമ്മിലേക്കുതന്നെയാണ് നിങ്ങള്‍ മടക്കപ്പെടുന്നതും എന്നും; 30: 41 ല്‍, ജനങ്ങളുടെ കൈകള്‍ സമ്പാദിച്ചതിന്‍റെ ഫലമായി കരയിലും കടലിലും നാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ ചിലതിന്‍റെ ഫലം അവരെ രുചിപ്പിക്കുന്നതിനുവേണ്ടി, അവര്‍ യഥാര്‍ത്ഥ ജീവിതലക്ഷ്യത്തിലേക്ക് മടങ്ങുന്നതിന് വേണ്ടിയും എന്നും പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വാ യിക്കുന്ന ഫുജ്ജാറുകള്‍ സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് മിഥ്യയായ പിശാചിന്‍റെ കാല്‍പാടുകളാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. ഏതുതരത്തിലുള്ള ശിക്ഷ അവ രെ ബാധിച്ചാലും അവര്‍ അതില്‍നിന്ന് പാഠം പഠിക്കുകയും അതുവഴി ജീവിതലക്ഷ്യത്തിലേക്ക് മടങ്ങുകയുമില്ല. അവര്‍ കണ്ട, കേട്ട, തൊട്ട വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 

പ്രപഞ്ചനാഥന്‍ തന്നെ സൂക്ഷിപ്പ് ഏറ്റെടുത്ത ഗ്രന്ഥമായ അദ്ദിക്റിന്‍റെ 40 പേരുക ളും മൂടിവെച്ചുകൊണ്ട് അറബിഭാഷയിലുള്ള അതിന്‍റെ ശരീരം വായിച്ച് ഫാജിറുകളും കാഫിറുകളുമായി അധരവ്യായാമം നടത്തുന്ന ഇക്കൂട്ടരെ 'അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനത' എന്നാണ് 25: 18 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അക്രമികളായ ഇവര്‍ വിധിദിവസം അവരുടെ കൈ കടിച്ചുകൊണ്ട്, 'ഓ എന്‍റെ നാശം! ഞാന്‍ സന്ദേശവാഹകനോടൊപ്പം യഥാര്‍ത്ഥ മാര്‍ഗം തെരഞ്ഞെടുത്തിരുന്നുവെങ്കില്‍! ഓ എന്‍റെ നാശം! ഞാന്‍ ഇന്നയിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നേനേ, നിശ്ചയം, അദ്ദിക്റിനെത്തൊട്ട് എനിക്ക് അത് വന്നുകിട്ടിയതിനുശേഷം എന്നെ വഴിപിഴപ്പിച്ചത് അവനാണല്ലോ, പിശാച് മനുഷ്യന് ഒരു മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ!' എന്ന് വിലപിക്കുന്ന രംഗം 25: 27-29 ലും; പ്രവാചകന്‍ അദ്ദിക്ര്‍ കൊണ്ടുവന്ന് 'ഓ എന്‍റെ നാഥാ! എന്‍റെ ഈ ജനത ഈ വായനയില്‍ നിന്ന് ഹിജ്റ പോയതാണല്ലോ ഇവര്‍ക്ക് വന്ന ദുര്‍ഗതി' എന്ന് ജനതക്കെതിരെ അന്യായം പറയുന്ന രംഗം 25: 30 ലും; കപടവി ശ്വാസികളും അവരുടെ അനുയായികളുമായ ഇത്തരം ഭ്രാന്തന്മാരെ എല്ലാ നബിമാര്‍ക്കും ശത്രുക്കളാക്കിയിട്ടുണ്ട് എന്ന് 25: 31 ലും പറഞ്ഞിട്ടുണ്ട്. 18: 101 ല്‍ പറഞ്ഞ പ്രകാരം അവര്‍ 'ദിക്രീ' എന്ന ഗ്രന്ഥം കേള്‍വിയുണ്ടായിട്ടും കേള്‍ക്കാത്ത ബധിരന്മാരായതും 63: 4 ല്‍ പറഞ്ഞതുപോലെ സംസാരവൈഭവമുണ്ടായിട്ടും, 'ദിക്രീ' എന്ന ഗ്രന്ഥത്തെക്കുറിച്ച് ലോകരോട് പറയാത്ത ഊമകളായതുമാണ് കാരണം. 17: 96-97; 25: 34 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ബധിരരും ഊമരും അന്ധരുമായി നരകക്കുണ്ഠത്തിലേക്ക് വലിച്ചെറിയപ്പെടാനുള്ള ഇക്കൂട്ടര്‍ ഇനി നേരെച്ചൊവ്വെയുള്ള പാതയിലേക്കോ സ്വര്‍ഗത്തിലേക്കോ തിരിച്ച് വരികയില്ല എന്ന് 2: 18 ല്‍ ത്രികാലജ്ഞാനി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. 1: 7; 2: 6-7 വിശദീകരണം നോക്കുക.