( സുഗ്റുഫ് ) 43 : 40
أَفَأَنْتَ تُسْمِعُ الصُّمَّ أَوْ تَهْدِي الْعُمْيَ وَمَنْ كَانَ فِي ضَلَالٍ مُبِينٍ
അപ്പോള് നീ ബധിരരെ കേള്പ്പിക്കുന്നവനും അല്ലെങ്കില് അന്ധരെ മാര്ഗദര്ശ നം ചെയ്യുന്നവനുമാണോ?-അവന് വ്യക്തമായ വഴികേടിലാണെങ്കിലും.
അല്ലാഹുവില് നിന്നുള്ള സന്മാര്ഗമായ അദ്ദിക്ര് വന്നുകിട്ടിയിട്ട് അത് കാണാനും അത് കേള്ക്കാനും തയ്യാറാകാത്തവരാണ് വ്യക്തമായ വഴികേടിലുള്ള അന്ധരും ബധിര രും. ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്ത യഥാര്ത്ഥ കാഫിറുകളായ അവരെ 8: 22 ല് ജീവജാലങ്ങളില് വെച്ച് ഏറ്റവും തിന്മയേറിയവര് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളതെങ്കില് മനുഷ്യരില് നിന്നുള്ള നരകത്തിന്റെ വിറകുകളായ അവരെ 98: 6 ല് കരയിലെ ഏറ്റവും ദുഷ്ടജീവികള് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. 2: 119; 9: 67-68; 30: 52-53 വിശദീകരണം നോക്കുക.