أَوْ نُرِيَنَّكَ الَّذِي وَعَدْنَاهُمْ فَإِنَّا عَلَيْهِمْ مُقْتَدِرُونَ
അല്ലെങ്കില് നാം അവരോട് വാഗ്ദത്തം ചെയ്തുകൊണ്ടിരിക്കുന്നത് നിനക്ക് നാം കാണിച്ച് തരികയാണെങ്കില്, അപ്പോള് നിശ്ചയം നാം അവരുടെമേല് ക ഴിവുള്ളവന് തന്നെയാകുന്നു.
വിശ്വാസികളെ കാര്യകാരണബന്ധത്തിന് അതീതമായി രക്ഷിക്കാനും കാഫിറുക ളെ ശിക്ഷിക്കാനും അല്ലാഹു കഴിവുള്ളവന് തന്നെയാണ് എന്നാണ് പറയുന്നത്. 41: 41-43 ല് പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥവും അല്ലാഹുവില് നിന്നുള്ള പൊട്ടിപ്പോകാത്ത പാശവുമായ അദ്ദിക്ര് ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്ന വിശ്വാസിയെ ഒരു ആപത്തും വിപത്തും ബാധിക്കുകയില്ല. അവന് നിലകൊ ള്ളുന്ന ജനത ശിക്ഷക്ക് വിധേയമാവുകയാണെങ്കില് അവനെ കാര്യകാരണബന്ധത്തിന് അതീതമായി അല്ലാഹു രക്ഷപ്പെടുത്തുന്നതുമാണ്. 10: 103; 13: 40; 40: 77; 41: 30-32 വിശ ദീകരണം നോക്കുക.