( സുഗ്റുഫ് ) 43 : 69

الَّذِينَ آمَنُوا بِآيَاتِنَا وَكَانُوا مُسْلِمِينَ

അവര്‍ നമ്മുടെ സൂക്തങ്ങളെക്കൊണ്ട് വിശ്വാസികളായവരും അവര്‍ സര്‍വ്വസ്വം സമര്‍പ്പിച്ച് ജീവിക്കുന്നവരുമായിരുന്നു. 

അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ പിന്‍പറ്റുന്ന, 2: 27 ല്‍ വിവരിച്ച പൊറുക്കലിനെത്തേടാനുള്ള ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥന-സയ്യിദുല്‍ ഇസ്തിഗ്ഫാര്‍-ജീവിതത്തില്‍ പകര്‍ത്തുന്ന വിശ്വാസികള്‍ ജീവിതലക്ഷ്യമുള്ളവരും 'ഞാനില്ല, എന്‍റേതൊന്നുമില്ല, എല്ലാം ഉടമയായ അല്ലാഹുവിന്‍റേതാണ്' എന്ന നയത്തില്‍ എപ്പോഴും എവിടെയും നിലകൊള്ളുന്നവരുമാണ്. അവര്‍, ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ച് കൊടുത്തുകൊണ്ട് മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനും ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യം വെച്ച് ജൈവകൃഷി ചെയ്യുന്നതിനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും അങ്ങനെ നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് ഏഴാം ഘട്ടത്തിലേക്കുവേണ്ട സ്വര്‍ഗം സമ്പാദിക്കുന്നതിനും വേണ്ടി സമ്പത്ത്, അറിവ്, സ്വാധീനം, സ്ഥാനമാനം തുടങ്ങി എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടു ത്തുന്നതുമാണ്. 3: 102; 7: 205- 206; 21: 108; 31: 22 വിശദീകരണം നോക്കുക.