( സുഗ്റുഫ് ) 43 : 70
ادْخُلُوا الْجَنَّةَ أَنْتُمْ وَأَزْوَاجُكُمْ تُحْبَرُونَ
നിങ്ങളും നിങ്ങളുടെ ഇണകളും ആഹ്ലാദഭരിതരായിക്കൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.
36: 55-58; 37: 22-23 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം സ്വര്‍ഗ്ഗത്തിലേക്കാണെങ്കിലും നരകത്തിലേക്കാണെങ്കിലും ഇണകളായിട്ടാണ് പ്രവേശിപ്പിക്കപ്പെടുക. അദ്ദിക്റിനെ അവഗണിച്ച് ഇവിടെ ലക്ഷ്യബോധമില്ലാതെ ജീവിക്കുകവഴി തങ്ങളെയും കുടുംബാംഗങ്ങളെയും വിധിദിവസം നഷ്ടപ്പെടുത്തിയവരാണ് യഥാര്‍ത്ഥത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ എന്ന് 39: 15; 42: 45 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 66: 6-7 സൂക്തങ്ങളിലൂടെ വിശ്വാസികളെ വിളിച്ച് നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകത്തെത്തൊട്ട് കാത്തുകൊള്ളുക എന്ന് കല്‍പിച്ചിട്ടുണ്ട്. 3: 133-136; 7: 37-38 വിശദീകരണം നോക്കുക.