( അഹ്ഖാഫ് ) 46 : 7

وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ هَٰذَا سِحْرٌ مُبِينٌ

നമ്മുടെ സൂക്തങ്ങള്‍ അവരുടെ മേല്‍ വ്യക്തമായി വിവരിച്ച് കൊടുക്കപ്പെട്ടാല്‍ സത്യം അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ നിഷേധികളായവര്‍ പറയുന്നതുമാണ്: ഇത് വ്യക്തമായ ഒരു മാരണമാകുന്നു എന്ന്.

ഇന്ന് അദ്ദിക്ര്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ ഫുജ്ജാറുകള്‍ക്ക് വിവരിച്ച് കൊടുക്ക പ്പെട്ടാല്‍ 'ഇത് നാട്ടുനടപ്പിനും സമുദായത്തിനും സംഘടനക്കും വിരുദ്ധമാണ്, അല്ലെങ്കില്‍ പൂര്‍വ്വപിതാക്കളുടെ ചര്യകള്‍ക്കും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ക്കും എതിരാണ്' തുടങ്ങിയ ന്യായവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് സത്യമായ അദ്ദിക്റിനെ അവഗണിക്കുന്നതും എതി ര്‍ക്കുന്നതുമാണ്. 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ അവരോട് നാഥന്‍ മര ണസമയത്ത് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 59 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന ഇ ക്കൂട്ടര്‍ക്ക് തന്നെയാണ് ദുഷിച്ച പരിണിതിയുള്ളതെന്നും, ഇവരുടെ മേല്‍ തന്നെയാണ് അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിച്ചിട്ടുള്ളതെന്നും, അവര്‍ക്ക് നരകക്കുണ്ഠം ഒ രുക്കിവെച്ചിട്ടുണ്ടെന്നും 48: 6; 98: 6 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 10: 60; 36: 59-62; 43: 44, 74-78 വിശദീകരണം നോക്കുക.