( മുഹമ്മദ് ) 47 : 10

أَفَلَمْ يَسِيرُوا فِي الْأَرْضِ فَيَنْظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِنْ قَبْلِهِمْ ۚ دَمَّرَ اللَّهُ عَلَيْهِمْ ۖ وَلِلْكَافِرِينَ أَمْثَالُهَا

ഇവര്‍ ഭൂമിയില്‍ സഞ്ചരിക്കുന്നില്ലേ, അങ്ങനെ ഇവര്‍ക്ക് മുമ്പുള്ളവരുടെ പര്യ വസാനം എങ്ങനെയായിരുന്നു എന്ന് ഇവര്‍ നോക്കിക്കാണുന്നില്ലേ? അവരു ടേതായ എല്ലാം അല്ലാഹു അവരുടെ മേല്‍ വീഴ്ത്തി, അവരുടെ ഉദാഹരണങ്ങള്‍ തന്നെയാണ് ഈ കാഫിറുകള്‍ക്കുമുള്ളത്.

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നതും കേള്‍ക്കുന്നതും ഫുജ്ജാറുകളാണ്. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തി ലും സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കാത്ത അവര്‍ തന്നെയാണ് കാഫിറുക ളും അക്രമികളും തെമ്മാടികളുമെന്ന് 5: 44, 45, 47 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. അവര്‍ വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ച്, സാക്ഷ്യം വഹിച്ച് അവരെ നരകക്കുണ് ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. 

മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ ജനതകള്‍ അദ്ദിക്റിനെ മൂടിവെച്ച് അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരുമായപ്പോഴാണ് അവര്‍ നശിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് 6: 47; 46: 25, 35 സൂക്തങ്ങളില്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകളാണ് വായിച്ചിട്ടുള്ളത്. 8: 22; 22: 45-46; 30: 9; 35: 10, 44 വിശദീകരണം നോക്കുക..