( ഹുജുറാത്ത് ) 49 : 18

إِنَّ اللَّهَ يَعْلَمُ غَيْبَ السَّمَاوَاتِ وَالْأَرْضِ ۚ وَاللَّهُ بَصِيرٌ بِمَا تَعْمَلُونَ

നിശ്ചയം അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യങ്ങള്‍ അറിയുന്നവന്‍ തന്നെയാണ്, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാകുന്നു. 

ത്രികാലജ്ഞാനിയായ നാഥന്‍ ഉറക്കവും മയക്കവും ഇല്ലാതെ എല്ലാം വീക്ഷിച്ചുകൊ ണ്ടിരിക്കുന്നവനും ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിപ്പിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ 15 വയസ്സിന് ശേഷമുള്ള ഓരോ പ്രവര്‍ത്തനവും ചിന്തയും സംസാരവുമെല്ലാം കൊത്തിവെച്ചുകൊണ്ടിരിക്കുന്നവനുമാണ്. അപ്പോള്‍ 2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളില്‍ ആരാണെങ്കിലും പ്രപഞ്ചനാഥനെക്കൊണ്ടും വിധിദിവസത്തെക്കൊണ്ടും വിശ്വസിച്ച് സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അ വരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഖിക്കാനോ ഇടവരികയില്ല. അദ്ദിക്റിനെ വിസ് മരിച്ച് തിന്മ കല്‍പിക്കുകയും നന്മ വിരോധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന തെമ്മാടികളായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും നരകക്കുണ്ഠത്തിലെ അഗ്നിയാണ് നാഥന്‍ വാഗ്ദത്തം ചെയ്തിട്ടുള്ളത് എന്ന് 9: 67-68; 48: 6; 98: 6 സൂക്തങ്ങളില്‍ അവര്‍ വാ യിച്ചിട്ടുണ്ട്. 2: 113, 213; 4: 131-133; 48: 14-15 വിശദീകരണം നോക്കുക.