( ഹുജുറാത്ത് ) 49 : 3

إِنَّ الَّذِينَ يَغُضُّونَ أَصْوَاتَهُمْ عِنْدَ رَسُولِ اللَّهِ أُولَٰئِكَ الَّذِينَ امْتَحَنَ اللَّهُ قُلُوبَهُمْ لِلتَّقْوَىٰ ۚ لَهُمْ مَغْفِرَةٌ وَأَجْرٌ عَظِيمٌ

നിശ്ചയം, തങ്ങളുടെ ശബ്ദങ്ങള്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍റെയടുക്കല്‍ താ ഴ്ത്തുന്നത് ആരാണോ, അക്കൂട്ടരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു സൂക്ഷ്മത ക്കുവേണ്ടി പരീക്ഷിച്ചെടുത്തിട്ടുള്ളത്, അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്. 

ഇന്ന് അദ്ദിക്ര്‍ വിശദീകരിക്കുന്ന സദസ്സില്‍ 39: 23; 42: 52 എന്നീ സൂക്തങ്ങളുടെ ക ല്‍പന മാനിച്ചുകൊണ്ട് ശ്രദ്ധയോടെ ഇരിക്കുകയും കഴിയുന്നത്ര അദ്ദിക്ര്‍ പിന്‍പറ്റുകയും ചെയ്യുന്ന വിശ്വാസികള്‍ക്കാണ് പാപമോചനവും മഹത്തായ പ്രതിഫലവുമുള്ളത്. മറിച്ച് സംഘടനാ താത്പര്യങ്ങളും സമുദായ താല്‍പര്യങ്ങളും നിലനിര്‍ത്തുന്നതിന് വേണ്ടി ഗ്ര ന്ഥത്തിലെ സൂക്തങ്ങള്‍ അല്ലാഹു ഉദ്ദേശിച്ച ആശയത്തിന് വിരുദ്ധമായി വിവരിക്കുന്ന ക പടവിശ്വാസികളായ കാഫിറുകളെയും അത് കേട്ടിരിക്കുന്ന അനുയായികളായ കാഫിറുക ളെയും 4: 140 പ്രകാരം അല്ലാഹു നരകകുണ്ഠത്തില്‍ ഒരുമിച്ചുകൂട്ടുകയാണ് ചെയ്യുക. 4: 115; 36: 10-11; 47: 16-18 വിശദീകരണം നോക്കുക.