( അല്‍ ബഖറ ) 2 : 58

وَإِذْ قُلْنَا ادْخُلُوا هَٰذِهِ الْقَرْيَةَ فَكُلُوا مِنْهَا حَيْثُ شِئْتُمْ رَغَدًا وَادْخُلُوا الْبَابَ سُجَّدًا وَقُولُوا حِطَّةٌ نَغْفِرْ لَكُمْ خَطَايَاكُمْ ۚ وَسَنَزِيدُ الْمُحْسِنِينَ

നിങ്ങള്‍ ഈ നാട്ടില്‍ പ്രവേശിച്ചുകൊള്ളുകയും അങ്ങനെ നിങ്ങള്‍ ഉദ്ദേശിക്കും വിധം അതില്‍നിന്ന് യഥേഷ്ടം ആഹരിച്ചുകൊള്ളുകയും അതിലെ കവാടങ്ങള്‍ സാഷ്ടാംഗ പ്രണാമത്തിലായിക്കൊണ്ടും 'ഹിത്ത്വതുന്‍' എന്ന് ഉച്ചരിച്ചുകൊ ണ്ടും പ്രവേശിക്കുകയും ചെയ്യുവീന്‍ എന്ന് നാം പറഞ്ഞ സന്ദര്‍ഭവും, നാം നി ങ്ങള്‍ക്ക് നിങ്ങളുടെ തെറ്റുകളെല്ലാം പൊറുത്തുതരുന്നതാണ്, അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് അധികരിപ്പിച്ച് നല്‍കുകയും ചെയ്യുന്നതാണ്.

ഇസ്റാഈല്‍ സന്തതികള്‍ക്ക് അല്ലാഹു നിശ്ചയിച്ചിരുന്ന വാഗ്ദത്തഭൂമിയായ ഫല സ്തീനില്‍ പ്രവേശിച്ചുകൊള്ളുക എന്നാണ് 'ഈ നാട്ടില്‍ പ്രവേശിച്ചുകൊള്ളുക' എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. 'അതിലെ കവാടങ്ങള്‍ സാഷ്ടാംഗ പ്രണാമത്തിലായിക്കൊണ്ട് പ്രവേശിക്കുക' എന്ന് പറഞ്ഞാല്‍ മുഖം കുത്തി പ്രവേശിക്കുക, നുഴഞ്ഞുക യറുക എന്നൊന്നുമല്ല, മറിച്ച് 'അല്ലാഹ്' എന്ന സ്മരണയോടും പ്രാര്‍ത്ഥനയോടും കൂടി പ്രവേശിക്കുക എന്നാണ്. അഥവാ അതിലെ നിവാസികളോട് ഗുണകാംക്ഷയുള്ളവരായിക്കൊണ്ടും അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ (ഗ്രന്ഥം) അനുസരിച്ച് വിശ്വാസിയായി ജീവിക്കാന്‍ അവരെ ബോധിപ്പിച്ചുകൊണ്ടും ഉപദേശിച്ചുകൊണ്ടും പ്രവേശിക്കുക എന്ന് സാരം. തൗഹീദിന്‍റെ വാക്ക്-നാഥന്‍റെ ഏകത്വം-പ്രഖ്യാപിച്ചുകൊണ്ടും പൊറുക്കലിനെ തേടിക്കൊണ്ടും സമാധാനം എന്ന് പറഞ്ഞുകൊണ്ടും പ്രവേശിക്കുക എന്നാണ് 'ഹിത്ത്വതുന്‍ എന്നുപറഞ്ഞ് പ്രവേശിക്കുക' എന്നതിന്‍റെ വിവക്ഷ.

25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ അതിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവ രാണ് മുഹ്സിനീങ്ങള്‍. ആണായിരിക്കട്ടെ, പെണ്ണായിരിക്കട്ടെ, ആരാണോ സല്‍കര്‍മ്മം പ്രവ ര്‍ത്തിക്കുന്നത്-അവന്‍ വിശ്വാസിയുമാണ് എങ്കില്‍ നാം അവനെ പരിശുദ്ധമായ ഒ രു ജീവിതം ഇവിടെത്തന്നെ ജീവിപ്പിക്കുന്നതാണ്, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതി ന് ഏറ്റവും നല്ലതുകൊണ്ട് നാം അവരുടെ പ്രതിഫലം നല്‍കുകതന്നെ ചെയ്യും എന്ന് 16: 97 ല്‍ പറഞ്ഞിട്ടുണ്ട്. അതായത് വിശ്വാസിയാകാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വിശ്വാസി യാകാന്‍ ആഗ്രഹിക്കുകയും ആയിരം സമുദായത്തില്‍ പെട്ട ജീവികള്‍ക്ക് ഗുണം കിട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ അവന്‍റെ/അവളുടെ അത്തരം പ്രവൃത്തി കള്‍ നോക്കി മൊത്തം ജീവിതത്തിന് പ്രതിഫലം നല്‍കുന്നതാണ്. എന്നാല്‍ 18: 103-105 ല്‍ പറഞ്ഞപ്രകാരം അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ജീവിതലക്ഷ്യം രൂപപ്പെടുത്താതെ മി ഥ്യയായ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുന്ന മിഥ്യാവാദികളായ കാ ഫിറുകളുടെ എല്ലാ പ്രവൃത്തികളും സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കുന്ന വിധിദി വസം നഷ്ടപ്പെടുന്നതാണെന്ന് 40: 78 ലും പറഞ്ഞിട്ടുണ്ട്. നന്മ ചെയ്യുന്നവര്‍ക്ക് ഈ ലോ കത്ത് നന്മയുണ്ട്, അല്ലാഹുവിന്‍റെ ഭൂമി വിശാലമാണ്, നിശ്ചയം ക്ഷമാലുക്കള്‍ക്ക് അവരു ടെ പ്രതിഫലം പൂര്‍ണമായി കണക്കില്ലാതെ നല്‍കുന്നതാണ് എന്ന് 39: 10 ല്‍ പറഞ്ഞിട്ടു ണ്ട്. വിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ തിന്മകള്‍ നാം മായ്ച്ചുകളയുന്നതും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏറ്റവും നല്ല പ്രവൃത്തി നോക്കി നാം പ്രതിഫലം കൊടുക്കുന്നതുമാണ് എന്ന് 29: 7 ലും; സ്വര്‍ഗത്തില്‍ അവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും, നമ്മുടെ പക്കല്‍ അധികരിച്ചതുമുണ്ട് എന്ന് 50: 35 ലും പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് ആഗ്രഹിക്കുന്നവരെ സ്വര്‍ഗത്തിലേക്ക് ശുപാര്‍ശ ചെയ്ത് കൊണ്ടുവരാനുള്ള അധികാരം നല്‍കുമെന്നാണ് 'നമ്മുടെ പ ക്കല്‍ അധികരിച്ചതുമുണ്ട്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. നന്മയുടെ മാര്‍ഗത്തില്‍ ചരിച്ചവര്‍ ആരോ അവര്‍ക്ക് നന്മയുണ്ട്, കൂടുതല്‍ നന്മ വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതുമാണ്, അവരുടെ മുഖങ്ങളില്‍ കരിപുരളുകയോ അവരെ അപകര്‍ഷത ബാധിക്കുകയോ ഇല്ല, അക്കൂ ട്ടരാണ് സ്വര്‍ഗവാസികള്‍, അവര്‍ അതില്‍ നിത്യവാസികളുമാണ് എന്ന് 10: 26 ലും പറ ഞ്ഞിട്ടുണ്ട്. 2: 25; 4: 154; 25: 68-70; 37: 110 വിശദീകരണം നോക്കുക.