( അത്ത്വൂര്‍ ) 52 : 19

كُلُوا وَاشْرَبُوا هَنِيئًا بِمَا كُنْتُمْ تَعْمَلُونَ

നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ സുഭിക്ഷമായി തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.

അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് കൊണ്ടാണ് സൂ ക്ഷ്മാലുക്കള്‍ക്ക് പരലോകത്ത് യഥേഷ്ടം തിന്നാനും കുടിക്കാനും ലഭിക്കുന്നത് എന്നാ ണ് സൂക്തം പഠിപ്പിക്കുന്നത്. നരകവാസികളോട് 'നിശ്ചയം നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടി രുന്നതെന്തോ, അത് കൊണ്ട് മാത്രമാണ് നിങ്ങള്‍ പ്രതിഫലം നല്‍കപ്പെട്ടവരായിരിക്കു ന്നത്' എന്ന് 52: 16 ലും പറഞ്ഞിട്ടുണ്ട്. അതായത് സ്വര്‍ഗം അല്ലെങ്കില്‍ നരകം ഓരോരുത്ത രും ഇവിടെ പ്രവര്‍ത്തിച്ച് സമ്പാദിക്കുന്നതാണ്. 7: 43; 31: 22; 39: 33-34; 46: 20 വിശദീകര ണം നോക്കുക.