( അന്നജ്മ് ) 53 : 38

أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ

ഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല എന്ന വസ്തുത;

അതായത്, ഏകഗ്രന്ഥത്തിന്‍റെ ഭാഗങ്ങളായ മൂസായുടെയും ഇബ്റാഹീമിന്‍റെയു മെല്ലാം ഏടുകളിലുള്ളതും 'ഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയി ല്ല' എന്നാണ്. അതുകൊണ്ട് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ കഴിഞ്ഞകാലങ്ങളില്‍ കൊ ത്തിവെച്ചിട്ടുള്ള പാപഭാരങ്ങള്‍ ഇറക്കിവെക്കല്‍ ഓരോരുത്തരുടെയും ബാധ്യതയാണ്. 

ഇന്ന് മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ 3: 79 ല്‍ വിവരിച്ച പ്രകാരം പ്രസ്തുത ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെടുന്നത് പോലെയും ലോകരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് പോലെയും റബ്ബാനിയായിട്ടുള്ളവന് ഗ്രന്ഥം ശുപാര്‍ശ ചെയ്യു കയും ശുപാര്‍ശ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 62; 5: 48; 35: 18, 32; 50: 35 വിശദീകരണം നോ ക്കുക.