( മുജാദിലഃ ) 58 : 20

إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ أُولَٰئِكَ فِي الْأَذَلِّينَ

നിശ്ചയം, അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും വിരോധം വെച്ചുപുലര്‍ ത്തുന്നവരുണ്ടല്ലോ, അക്കൂട്ടര്‍ തരം താഴ്ന്നവരില്‍ പെട്ടവര്‍ തന്നെയാകുന്നു.

അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും പരിചയപ്പെടുത്തുന്നത് അദ്ദിക്ര്‍ എന്ന ഗ്രന്ഥമാണ്. അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളും തള്ളിപ്പറയുന്ന അനുയാ യികളുമാണ് നരകത്തിന്‍റെ സഹവാസികളായ കാഫിറുകള്‍ എന്ന് 2: 39; 5: 10; 57: 19 തു ടങ്ങിയ സൂക്തങ്ങളിലും, അത്തരം കെട്ടജനതക്ക് ഇഹലോകത്ത് നിന്ദ്യതയും പരലോക ത്ത് കഠിനമായ ശിക്ഷയാണുള്ളത് എന്ന് 2: 85 ലും പറഞ്ഞിട്ടുണ്ട്. 8: 22, 55; 9: 65; 48: 6 വി ശദീകരണം നോക്കുക.