( അസ്സ്വഫ്ഫ് ) 61 : 3

كَبُرَ مَقْتًا عِنْدَ اللَّهِ أَنْ تَقُولُوا مَا لَا تَفْعَلُونَ

അല്ലാഹുവിന്‍റെ അടുക്കല്‍ വമ്പിച്ച വിരോധമുള്ളതാണ് നിങ്ങള്‍ പ്രവര്‍ത്തി ക്കാത്ത ഒന്ന് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുക എന്നത്.

'പ്രവര്‍ത്തിക്കാത്തത് പറയുക' എന്നതും 'പറയുന്നത് പ്രവര്‍ത്തിക്കാതിരിക്കുക' എന്നതും അല്ലാഹു കൊന്നുകളഞ്ഞ വിചാരണയില്ലാതെ നരകത്തില്‍ പോകുന്ന കപട വിശ്വാസികളുടെ സ്വഭാവമാണ്. സ്വയം വഞ്ചിതരായ അവര്‍ ഹൃദയത്തിലില്ലാത്തത് വാ യകൊണ്ട് പറയുന്നവരും പുറം പൂച്ച് നടിക്കുന്നവരുമാണ്. ആത്മാവ് പങ്കെടുക്കാതെ ഗ്ര ന്ഥം വായിച്ചുകൊണ്ടും 10: 100 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ സമ്മതപത്രമായ അദ്ദിക് ര്‍ കൊണ്ട് വിശ്വാസിയാകാതെയും കര്‍മ്മങ്ങള്‍ ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങളൊന്നും ത ന്നെ സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, അത്തരം ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ക്ക് നരകഗര്‍ത്തമാണ് ഒരുക്കിവെച്ചിരിക്കുന്നത് എന്ന് 2: 186; 9: 67-68; 25: 33-34, 65-66; 48: 6 സൂക്ത ങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫു ജ്ജാറുകളെല്ലാം മിഥ്യ പിന്‍പറ്റുന്നവരും നഷ്ടപ്പെട്ടവരുമാണെന്ന് 7: 8-9; 17: 81; 40: 78 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 44; 4: 43; 9: 53-55, 84-85 വിശദീകരണം നോക്കുക.