( അത്തഗാബുന്‍ ) 64 : 14

يَا أَيُّهَا الَّذِينَ آمَنُوا إِنَّ مِنْ أَزْوَاجِكُمْ وَأَوْلَادِكُمْ عَدُوًّا لَكُمْ فَاحْذَرُوهُمْ ۚ وَإِنْ تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിശ്ചയം നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്, അപ്പോള്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക, നിങ്ങള്‍ വിടുതിചെയ്യുകയും നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുകയും നിങ്ങള്‍ പൊറുക്കുകയുമാണെങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു ഏറെപ്പൊറു ക്കുന്ന കാരുണ്യവാന്‍ തന്നെയാകുന്നു.

63:4 ല്‍ കപടവിശ്വാസികള്‍ വിശ്വാസികളുടെ ശത്രുക്കളാണ്, അവരെ സൂക്ഷിക്ക ണം എന്നാണ് പറഞ്ഞതെങ്കില്‍ ഇവിടെ വിശ്വാസികളുടെ ഇണകളിലും സന്താനങ്ങളി ലും ശത്രുക്കളുണ്ട്, അവരുടെ കാര്യത്തില്‍ ജാഗ്രത കൈകൊള്ളണമെന്നാണ് പറയുന്ന ത്. മാതാപിതാക്കള്‍ വിശ്വാസികളാണെങ്കില്‍ 18: 80-81 ല്‍ വിവരിച്ച പ്രകാരം അവരുടെ മക്കളെ പതിനഞ്ച് വയസ്സിന് മുമ്പ് തിരിച്ചുവിളിച്ചിട്ടെങ്കിലും അവരെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് ചേര്‍ക്കുന്നതാണ്. അപ്പോള്‍ വിശ്വാസികള്‍ തന്‍റെ അധീനതയിലുള്ളവര്‍ക്ക് പ്രകാശമായ അദ്ദിക്ര്‍ സദാ പകര്‍ന്നുകൊടുത്തുകൊണ്ട് 66: 6 ല്‍ വിവരിച്ച പ്രകാരം തന്‍റെ ഉ ത്തരവാദിത്തം നിര്‍വ്വഹിച്ച് അവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ജാഗ്രത പാലിക്കുക യയാണ് വേണ്ടത്. അവരില്‍ നിന്ന് ചെറിയ ചെറിയ തെറ്റുകള്‍ വരുന്നത് തന്‍റെതന്നെ പോരായ്മ കൊണ്ടാണെന്ന് മനസ്സിലാക്കി വിടുതിചെയ്യുകയും വിട്ടുവീഴ്ച കാണിക്കു കയും ചെയ്തുകൊണ്ട് അവരെ സന്മാര്‍ഗത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിന് വേണ്ടി അല്ലാ ഹുവിനോട് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുകയും അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുന്ന പ്രവൃത്തികളില്‍ മുഴുകുകയുമാണ് അവര്‍ ചെയ്യുക. മറ്റുള്ളവര്‍ക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുമ്പോള്‍ വിശ്വാസിയുടെ ഉ ദ്ദേശ്യവും പ്രാര്‍ത്ഥനയും പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടാനാണെന്ന പോലെ അവന്‍റെ കുടുംബാംഗങ്ങളുടെ സന്മാര്‍ഗപ്രാപ്തിയും ഉള്‍പ്പെടുന്നതാണ്. 43: 86; 47: 7; 50: 35 വി ശദീകരണം നോക്കുക.

അദ്ദിക്ര്‍ എത്തിച്ചുകൊടുക്കേണ്ട വിധം എത്തിച്ചുകൊടുത്തിട്ടും ഭാര്യ അല്ലെങ്കി ല്‍ ഭര്‍ത്താവ് കപടവിശ്വാസിയായി നിലകൊള്ളുകയാണെങ്കില്‍ ഫിര്‍ഔനിന്‍റെ സ്ത്രീ ആസ്യയെ മാതൃകയായി സ്വീകരിച്ചുകൊണ്ട് പരസ്പരം വേര്‍പിരിയേണ്ടതാണ്. അദ്ദിക് ര്‍ കൊണ്ടല്ലാതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ലതന്നെ. അല്ലാഹുവിന്‍റെ പാ ശമായ അദ്ദിക്റിന് വിരുദ്ധമായി ഇണകളെയോ മക്കളെയോ മാതാപിതാക്കളെയോ മറ്റാ രെയെങ്കിലുമോ അനുസരിക്കുകയാണെങ്കില്‍ അവര്‍ ത്വാഗൂത്തിന് വിധേയമായവരാണ.് 39: 15-16, 41; 46: 15; 58: 22 വിശദീകരണം നോക്കുക.