( അത്തഗാബുന്‍ ) 64 : 8
فَآمِنُوا بِاللَّهِ وَرَسُولِهِ وَالنُّورِ الَّذِي أَنْزَلْنَا ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ
അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും അവന്റെ പ്രവാചകനെക്കൊണ്ടും നാം അവതരിപ്പിച്ചിട്ടുള്ളതായ പ്രകാശം കൊണ്ടും വിശ്വസിക്കുവീന്‍, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്തവനുമാകുന്നു.
6236 സൂക്തങ്ങളടങ്ങിയ ത്രികാലജ്ഞാനിയുടെ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ കൊ ണ്ട് മാത്രമേ അല്ലാഹുവിനെക്കൊണ്ടും അവന്റെ പ്രവാചകനെക്കൊണ്ടുമുള്ള വിശ്വാസം രൂപപ്പെടുത്താന്‍ സാധിക്കുകയുള്ളു. നാം അവതരിപ്പിച്ചിട്ടുള്ളതായ പ്രകാശം 7: 157 ല്‍ പ റഞ്ഞ പ്രകാശമായ അദ്ദിക്ര്‍ തന്നെയാണ്. 4: 174; 5: 15-16; 24: 35; 57: 19 വിശദീകരണം നോക്കുക.