( അല്‍ ഖലം ) 68 : 2

مَا أَنْتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ

നിന്‍റെ നാഥന്‍റെ അനുഗ്രഹം കൊണ്ട് നീ ജിന്ന് ബാധിച്ച ഭ്രാന്തനല്ല. 

നാഥന്‍റെ അനുഗ്രഹം അദ്ദിക്റാണ്. 7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ ഭക്ഷണവും വ സ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസി യാക്കാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ജിന്ന് ബാധിച്ച യഥാര്‍ത്ഥ ഭ്രാന്തന്മാര്‍. അവര്‍ 'അല്ലാഹ്' എന്ന് നാവുകൊണ്ട് പറയുമെങ്കിലും ഹൃദയത്തില്‍ പിശാചിനെ കുടിയിരുത്തിയവരും 36: 59-62 ല്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 7: 40; 15: 6; 50: 27-30; 59: 16-17 വിശദീകരണം നോക്കുക.