( അല് ഖലം ) 68 : 4
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ
നിശ്ചയം നീ മഹത്തായ സ്വഭാവത്തിന്മേല് തന്നെയാകുന്നു.
പ്രവാചകന്റെ ചിന്ത, വാക്ക്, പ്രവൃത്തി തുടങ്ങിയവയെല്ലാം തന്നെ നാഥന്റെ സം സാരമായ അദ്ദിക്ര് ആയതുകൊണ്ടാണ് 'നീ മഹത്തായ സ്വഭാവത്തില് തന്നെയാകുന്നു' എന്ന് പറഞ്ഞത്. അദ്ദിക്ര് കൊണ്ട് സ്വഭാവം സ്രഷ്ടാവിന്റെതാക്കി രൂപപ്പെടുത്തുന്ന വി ശ്വാസികള്ക്ക് മാത്രമെ അവന്റെ വീടായ സ്വര്ഗത്തിലേയ്ക്ക് തിരിച്ചുപോകാന് സാധി ക്കുകയുള്ളൂ. അവന്റെ സമ്മതപത്രമായ അദ്ദിക്ര് കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് 10: 100 ല് പറഞ്ഞതിന്റെ പൊരുളും അതുതന്നെയാണ്. അദ്ദിക്റിനെ മഹത്താ യ വായന എന്ന് 15: 87 ല് വിശേഷിപ്പിച്ചിട്ടുണ്ട്. 2: 255; 30: 30; 38: 67 വിശദീകരണം നോ ക്കുക.