( അല്‍ ഹാഖഃ ) 69 : 34

وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ

അഗതികള്‍ക്ക് ഭക്ഷണം നല്‍കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചിരുന്നുമില്ല.

അഗതികള്‍ക്ക് ഭക്ഷണം കൊടുത്താല്‍ മാത്രം പോര, അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കലും വിശ്വാസിയുടെ ബാധ്യതയാണ്. ഇക്കാര്യങ്ങളെല്ലാം ഉണര്‍ത്തുന്ന ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ടാണ് വി ശ്വാസി പ്രസ്തുത ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുക എന്ന് 9: 60 ലും; വിശ്വാസികളു ടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതി യും ജീവിത രീതിയും 7: 205-206 ലും വിവരിച്ചിട്ടുണ്ട്. 2: 177; 89: 18; 107: 3 വിശദീകരണം നോക്കുക.