( അൽ അഅ്റാഫ് ) 7 : 177

سَاءَ مَثَلًا الْقَوْمُ الَّذِينَ كَذَّبُوا بِآيَاتِنَا وَأَنْفُسَهُمْ كَانُوا يَظْلِمُونَ

നമ്മുടെ സൂക്തങ്ങളെ കളവാക്കി തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നവരായ ജനത്തിന്‍റെ ഉപമ എത്ര ദുഷിച്ചത്! അവര്‍ അവരുടെ ആത്മാവിനോടുതന്നെ അക്രമം കാണിച്ചുകൊണ്ടിരിക്കുന്നവരുമാകുന്നു.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്റിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുക വഴി ഫുജ്ജാറുകള്‍ 6: 26 ല്‍ വിവരിച്ച പ്രകാരം അവരുടെ ആത്മാവിനോട് തന്നെയാണ് അക്രമം കാണിക്കുന്നത്, എന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നില്ല. 2: 159-160; 5: 41; 6: 115-117; 7: 8-9 വിശദീകരണം നോക്കുക.