إِنَّ هَٰذِهِ تَذْكِرَةٌ ۖ فَمَنْ شَاءَ اتَّخَذَ إِلَىٰ رَبِّهِ سَبِيلًا
നിശ്ചയം ഇത് ഒരു ടിക്കറ്റാകുന്നു, അപ്പോള്‍ ആരാണോ തന്റെ നാഥനിലേക്ക് എത്തിപ്പെടാന്‍ വഴി അന്വേഷിക്കുന്നത് അവര്‍ക്ക്.
ഈ സൂക്തം 76: 29 ലും ആവര്‍ത്തിച്ചിട്ടുണ്ട്. അദ്ദിക്ര്‍ സ്വര്‍ഗത്തിലുള്ള അല്ലാഹു വിലേക്ക് എത്തിപ്പെടാനുള്ള ഒരു ടിക്കറ്റ് തന്നെയാണ്. പ്രസ്തുത ടിക്കറ്റെടുക്കാതെ ഒരാ ളും സ്വര്‍ഗത്തിലേക്ക് എത്തുകയില്ല എന്ന് സാരം. എല്ലാ ഓരോ ആയിരത്തിലും സ്വര്‍ഗ ത്തിലേക്കുള്ള ഒന്നായ സൂക്ഷ്മാലുക്കള്‍ മാത്രമേ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെ ടുത്തുകയുള്ളു എന്ന് 69: 48 ല്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, 69: 50 ല്‍ കാഫിറുകള്‍ക്ക് അദ്ദിക്ര്‍ ഒരു ദു:ഖഹേതു തന്നെയാണ് എന്നും പറഞ്ഞിട്ടുണ്ട്. സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റിനെ മൂടിവെച്ച മനുഷ്യന് വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ലും, കപടവിശ്വാസികളെ അല്ലാഹു വധിച്ചിരിക്കുന്നു എന്ന് 63: 4 ലും പറഞ്ഞിട്ടുണ്ട്. 9: 67-68, 84-85; 18: 100-101 വിശദീകരണം നോക്കുക.