( മുദ്ദസ്സിര് ) 74 : 5
وَالرُّجْزَ فَاهْجُرْ
മാലിന്യങ്ങളെ വെടിയുകയും ചെയ്യുക.
പിശാചിന്റെ കാല്പാടുകളെല്ലാം മാലിന്യങ്ങളാണ്. കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും അടങ്ങിയ ഫുജ്ജാറുകള് മാലിന്യമാണ് എന്ന് 9: 28, 95 സൂക്തങ്ങളിലും, അവര്ക്ക് അദ്ദിക്ര് മാലിന്യമല്ലാതെ വര്ധിപ്പിക്കുകയില്ല എന്ന് 9: 125 ലും പറഞ്ഞിട്ടുണ്ട്. തങ്ങളുടെ മുഖങ്ങളില് നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനു ള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരായ അക്കൂട്ടരെ അദ്ദിക്ര് സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികള് അവഗണിക്കേണ്ടതും അവരോട് അദ്ദിക്ര് കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യേണ്ടതുമാണ്. 2: 168-171; 5: 90-91; 9: 67-68 വിശദീകരണം നോ ക്കുക.