وَلَا تَمْنُنْ تَسْتَكْثِرُ
കൂടുതല് ആഗ്രഹിച്ചുകൊണ്ട് നീ നൽകുകയുമരുത്.
അര്ഹതപ്പെട്ടവര്ക്ക് സഹായം നല്കുന്നത് അത് എന്റെ കടമയാണെന്ന വിധ ത്തിലും അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ളതാണെന്ന വിധത്തിലുമായിരിക്കണം എന്നാ ണ് സൂക്തം പറയുന്നത്. എന്നല്ലാതെ അധികരിച്ച് തിരിച്ചുകിട്ടണമെന്ന് കരുതിയോ പ്ര ശംസ ലഭിക്കുന്നതിന് വേണ്ടിയോ സഹായങ്ങള് നല്കുകയോ പ്രശംസ ലഭിക്കാനിടയി ല്ലെന്ന് കരുതി നല്കാതിരിക്കുകയോ ചെയ്യരുത് എന്നെല്ലാമാണ് സൂക്തം കല്പ്പിക്കുന്നത്. അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് അവന്റെ പ്രതിനിധികളായി ജീവിക്കുന്ന പു ണ്യാത്മാക്കള് അവര്ക്ക് ഭക്ഷണത്തിന് ആഗ്രഹമുണ്ടായിരിക്കെത്തന്നെ അത് അനാഥ കള്ക്കും അഗതികള്ക്കും ബന്ദികള്ക്കും ഭക്ഷിപ്പിക്കുമെന്നും അപ്പോള് അവരുടെ ചേ തോവികാരം 'നിശ്ചയം ഞങ്ങള് നിങ്ങളെ ഭക്ഷിപ്പിക്കുന്നത് അല്ലാഹുവിന്റെ ഭാഗത്ത് നിന്നുകൊണ്ടാണ്, അല്ലാതെ നിങ്ങളില് നിന്നുള്ള യാതൊരു പ്രത്യുപകാരമോ നന്ദിപ്ര കടനമോ ഞങ്ങള് പ്രതീക്ഷിക്കുന്നില്ല' എന്നായിരിക്കുമെന്ന് 76: 8-9 ല് പറഞ്ഞിട്ടുണ്ട്. 92: 17-21 ല്, ഏറ്റവും സൂക്ഷ്മതയുള്ളവനെ നരകത്തില് നിന്ന് അകറ്റുകതന്നെ ചെയ്യുന്നതു മാണ്. ഏതൊരുവന് തന്റെ ധനം നല്കി സ്വയം ശുദ്ധീകരിക്കുന്നുവോ അവന്. പ്രത്യുപ കാരം ചെയ്യപ്പെടേണ്ട യാതൊരു ഔദാര്യവും അവന്റെ പക്കല് മറ്റാര്ക്കുമില്ല; അത്യു ന്നതനായ തന്റെ നാഥന്റെ മുഖം പ്രതീക്ഷിച്ചുകൊണ്ടല്ലാതെ. അവന് തൃപ്തിപ്പെട്ടവനാ വുകതന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. 35: 29; 59: 9; 64: 16 വിശദീകരണം നോക്കുക.