( ഖിയാമഃ ) 75 : 5

بَلْ يُرِيدُ الْإِنْسَانُ لِيَفْجُرَ أَمَامَهُ

എന്നാല്‍ മനുഷ്യന്‍ ഉദ്ദേശിക്കുന്നത് അവന്‍റെ മുന്നില്‍ ദുര്‍വൃത്തികള്‍ ചെയ്യു ന്നതിന് വേണ്ടിയാണ്. 

ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളും അവതരിപ്പിച്ചിട്ടുള്ളത് പ്രപഞ്ചനാഥനായ അല്ലാ ഹുവിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ്. അതില്‍ ഏറ്റവും മഹത്തായ സൂക്ത മായ 2: 255-'ആയത്തുല്‍ കുര്‍സിയ്യ്'-എല്ലാ ദിവസങ്ങളിലും അഞ്ച് സമയങ്ങളിലെ നമ സ്കാരങ്ങള്‍ക്ക് ശേഷം ആശയം ഉള്‍കൊള്ളാതെ പാരായണം ചെയ്യുന്ന ഫുജ്ജാറുകളാ യ കുഫ്ഫാറുകള്‍ തന്നെയാണ് അല്ലാഹുവിനെ ഉറക്കിക്കിടത്തി കൂടുതല്‍ തിന്മകളില്‍ മുഴുകിയിട്ടുള്ളതും 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പ റ്റി ജീവിക്കുന്നതും. അതുവഴി അല്ലാഹുവിനെയും പ്രവാചകനെയും അദ്ദിക്റില്‍ മൂടിവെ ച്ച് പ്രപഞ്ചത്തെ നശിപ്പിക്കുന്നതിനും വിധിദിവസത്തെ ധൃതിയില്‍ കൊണ്ടുവരുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പിശാചിനെ സഹായിച്ചുകൊണ്ടിരിക്കുന്നവരായി അവര്‍ മാറിയിരിക്കുകയാണ്. 34: 19-20; 56: 79-82; 63: 1-6 വിശദീകരണം നോക്കുക.